തലവടി സിഎംഎസ് ഹൈസ്ക്കൂൾ പൂർവ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ പുതുവത്സര സംഗമവും ആദരിക്കൽ ചടങ്ങും നടത്തി

For full experience, Download our mobile application:
Get it on Google Play

എടത്വാ : തലവടി സിഎംഎസ് ഹൈസ്ക്കൂൾ പൂർവ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ പുതുവത്സര സംഗമവും ആദരിക്കൽ ചടങ്ങും പ്രസിഡന്റ് റവ.മാത്യു പി.ജോർജ്ജ് ഉദ്ഘാടനം ചെയ്തു. റവ. തോമസ് നോർട്ടൻ നഗറിൽ നടന്ന ചടങ്ങിൽ പ്രധാന അധ്യാപകൻ റെജിൽ സാം മാത്യു അധ്യക്ഷത വഹിച്ചു. ചടങ്ങിന് മുന്നോടിയായി പൂർവ്വ വിദ്യാർത്ഥിയും അധ്യാപികയുമായ സൂസമ്മ ഉമ്മൻ സംഘടന പതാക ഉയര്‍ത്തി. എക്സിക്യൂട്ടീവ് അംഗം സുചീന്ദ്ര ബാബു മുഖ്യ സന്ദേശം നല്കി. 80 വയസ്സ് പൂർത്തിയാക്കിയ പൂർവ്വ വിദ്യാർത്ഥികളെ ലൈബ്രറി കൗണ്‍സില്‍ കുട്ടനാട് താലൂക്ക് ജോ.സെക്രട്ടറി അഡ്വ. ഐസക്ക് രാജു ആദരിച്ചു.

പുതുവർഷ പ്രവർത്തന പദ്ധതി രേഖ കൺവീനർ മാത്യു പ്രദീപ് ജോസഫ് പ്രകാശനം ചെയ്തു. പൂർവ്വ വിദ്യാർത്ഥിയായ മുതിർന്ന അംഗം കെ സി. ചാക്കോ കേക്ക് മുറിച്ചു. ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി ഇടിക്കുള, ട്രഷറാർ എബി മാത്യു ചോളകത്ത്, ജിബി ഈപ്പൻ വാലയിൽ, വർഗ്ഗീസ് ഏബ്രഹാം കോക്കോത്ത്, എം സി.തോമസ് മണക്ക്, ടി. സി.ജോൺ, സി.ഐ വർക്കി, മറിയാമ്മ ജോൺ, കെ ജോർജ്ജ് തോമസ്, ജോണി ഉമ്മൻ, പി. ഐ ചാക്കോ, നിഷ ഈപ്പൻ എന്നിവർ പ്രസംഗിച്ചു. 1841ൽ സ്ഥാപിതമായ തലവടി കുന്തിരിക്കല്‍ സിഎംഎസ് സ്ക്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തില്‍ നിരവധി കർമ്മ പരിപാടികൾ നടത്തി വരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം : ഷാപ്പുടമയും ജീവനക്കാരനും പിടിയിൽ

0
കോട്ടയം : കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം നടത്തിവന്ന ഷാപ്പുടമയും ജീവനക്കാരനും...

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...