മല്ലപ്പള്ളി മാര്‍ത്തോമ്മാ സെന്‍റര്‍ ജൂബിലി സമാപനം

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി: 2000 ഏപ്രില്‍ 30 ന് ആരംഭിച്ച മല്ലപ്പള്ളി ആശ്രയ മന്ദിരത്തിന്‍റെയും 2001 ജനുവരി 24 ന് രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനം ആരംഭിച്ച മല്ലപ്പള്ളി മാര്‍ത്തോമ്മാ സെന്‍റര്‍ സൊസൈറ്റിയുടേയും പ്രവര്‍ത്തനങ്ങള്‍ ഇരുപത്തിയഞ്ചു വര്‍ഷം പൂര്‍ത്തീകരിക്കുന്നു. സമൂഹത്തിലെ വ്യത്യസ്ത ആവശ്യങ്ങളോട് ക്രിയാത്മകമായി പ്രതികരിച്ച് അനേകര്‍ക്ക് ആശ്രയവും അത്താണിയുമായി നിലകൊണ്ട് രജതജൂബിലി നിറവിലായിരിക്കുന്ന സൊസൈറ്റിയുടേയും ആശ്രയ മന്ദിരത്തിന്‍റെയും ഒരു വര്‍ഷം നീണ്ടു നിന്ന ജൂബിലി ആഘോഷങ്ങളുടെ സമാപനം നാലിന് നടക്കും.

അശരണരായ മാതാക്കള്‍ക്കായി ആശ്രയ മന്ദിരം, പെണ്‍കുട്ടികളുടെ അഭയസ്ഥാനമായി സ്നേഹ ജ്യോതി ബാലികാ ഭവന്‍, മുതിര്‍ന്ന പിതാക്കന്മാരുടേയും ആണ്‍കുട്ടികളുടേയും അഭയകേന്ദ്രമായി ആശാ നിലയം-ഇവ സൊസൈറ്റിയുടെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങളാണ്. രജത ജൂബിലി പദ്ധതിയായി ‘സുകൃതം’ ഹോം കെയര്‍ യൂണിറ്റ്, ഭദ്രാസനത്തിന്‍റെ ‘മനസ്സ്’ പദ്ധതിയുമായി ചേര്‍ന്ന് ഭവന നിര്‍മ്മാണം എന്നിവ ഇതിനകം പൂര്‍ത്തീകരിച്ചു. പാലിയേറ്റീവ് ശുശ്രൂഷകള്‍ക്കായി ഗിലെയാദ് കെയര്‍ ഹോമിന്‍റെ നിര്‍മ്മാണം പുരോഗമിക്കുന്നു.

രജത ജൂബിലി ആഘോഷങ്ങളുടെ സമാപനം 2026 ജനുവരി 4 ഞായര്‍ പകല്‍ 3:00 മണിക്ക് മല്ലപ്പള്ളി പരിയാരം സെന്‍റ് ആന്‍ഡ്രൂസ് മാര്‍ത്തോമ്മാ ദൈവാലയത്തില്‍ നടത്തും. കോട്ടയം- കൊച്ചി ഭദ്രാസാദ്ധ്യക്ഷനും സെന്‍റര്‍ സൊസൈറ്റി പ്രസിഡന്‍റുമായ തോമസ് മാര്‍ തിമൊഥെയോസ് എപ്പിസ്കോപ്പായുടെ അദ്ധ്യക്ഷതയില്‍ സീനിയര്‍ സഫ്രഗന്‍ മെത്രാപ്പോലീത്താ ഡോ. യൂയാക്കിം മാര്‍ കൂറിലോസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന ആരോഗ്യ ശിശു വികസന മന്ത്രി വീണാ ജോര്‍ജ്ജ് മുഖ്യപ്രഭാഷണവും അടൂര്‍ ഭദ്രാസനാദ്ധ്യക്ഷന്‍ മാത്യൂസ് മാര്‍ സെറാഫീം അനുഗ്രഹപ്രഭാഷണവും നിര്‍വ്വഹിക്കും. ജൂബിലി സുവനീര്‍ പ്രകാശനം സഫ്രഗന്‍ മെത്രാപ്പോലീത്താ മന്ത്രി വീണാ ജോര്‍ജ്ജിന് നല്‍കി നിര്‍വ്വഹിക്കും.

ആന്‍റോ ആന്‍റണി എം.പി, മാത്യു ടി. തോമസ് എം.എല്‍.എ, പ്രൊഫ. പി.ജെ. കുര്യന്‍, മാര്‍ത്തോമ്മാ സഭാ സെക്രട്ടറി റവ. എബി.ടി മാമ്മന്‍, വികാരി ജനറാള്‍മാരായ വെരി.റവ. ജോര്‍ജ്ജ് സഖറിയ, വെരി.റവ.മാത്യു ജോണ്‍, വെരി. റവ. ഡോ. സാംസണ്‍ എം. ജേക്കബ്, റവ. അലക്സ് ഏബ്രഹാം, പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി. സാബു, എം. ആര്‍. രാജേഷ്കുമാര്‍, ഗ്രാമപഞ്ചായത്ത് അംഗം എസ്. പാര്‍ത്ഥന്‍, സെക്രട്ടറി പ്രൊഫ.ഡോ.ജേക്കബ് ജോര്‍ജ്ജ്, ഡയറക്ടര്‍ റവ. ജോജി തോമസ്, ട്രഷറാര്‍ ജോസി കുര്യന്‍, അസി. സൂപ്രണ്ട് റവ. ആല്‍വിന്‍ അലക്സാണ്ടര്‍ എന്നിവര്‍ പ്രസംഗിക്കും. ജൂബിലി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുന്‍കാല പ്രവര്‍ത്തകര്‍, സ്റ്റാഫംഗങ്ങള്‍ എന്നിവരെ ആദരിക്കും. വെരി. റവ.ജോര്‍ജ്ജ് സഖറിയ, റവ. ജോജി തോമസ്, പ്രൊഫ. ഡോ. ജേക്കബ് ജോര്‍ജ്ജ്, ജോസി കുര്യന്‍, റവ. രാജു ഫിലിപ്പ് സഖറിയ, റവ. ആല്‍വിന്‍ അലക്സാണ്ടര്‍, വി. തോമസ് മാത്യു എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി പ്രവർത്തിച്ച ബാറും കള്ളുഷാപ്പും പൂട്ടിച്ച് വിജിലൻസ്

0
കോട്ടയം: വിജിലൻസ് ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനയിൽ കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി...

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...