പുതുവത്സര രാത്രിയിൽ വെള്ളറടയിൽ വാഹനാപകടം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പുതുവത്സര രാത്രിയിൽ വെള്ളറടയിൽ വാഹനാപകടം. കാറും ഥാർ ജീപ്പും കൂട്ടിമുട്ടി പരിക്കേറ്റവരെ വെള്ളറടയിലെ സ്വകാര്യ ആശുപത്രിയിലും കാരക്കോണം മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ ഒന്നരയോടെ വെള്ളറട പോലീസ് സ്‌റ്റേഷന് മുന്നിലായിരുന്നു വാഹനാപകടം നടന്നത്. പള്ളിയിലെ പുതുവർഷ ആരാധന കഴിഞ്ഞ് പനച്ചമൂട്ടിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുടുംബത്തിന്‍റെ കാറിലേക്ക് അമിത വേഗത്തില്‍ വന്ന ജീപ്പ് നിയന്ത്രണം നഷ്ടപ്പെ‌ട്ട് ഇ‌ടിച്ചുകയറുകയായിരുന്നു. കാറിലുള്ളവര്‍ക്ക് ഗുരുതര പരിക്കും ജീപ്പില്‍ ഉണ്ടായിരുന്ന ഡ്രൈവറിന് നിസാരമായ പരിക്കേറ്റിട്ടുണ്ട്. ഇവരെ ഉടന്‍ തന്നെ 108 ആംബുലന്‍സില്‍ കയറ്റി വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഥാർ ഡ്രൈവർ മദ്യലഹരിയിലായിരുന്നെന്ന് നാട്ടുകാർ ആരോപിക്കുന്നത്.

അപകടത്തിന് പിന്നാലെ കാറിലുണ്ടായിരുന്ന വിജയന്‍ (66)നെ വെള്ളറടയിലെ സ്വകാര്യ ആശുപത്രിയിലും കുഞ്ഞമ്മ മത്തായി(90), സുശീല(65), ജോഹാന്‍(14) എന്നിവരെ കാരക്കോണം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. ജീപ്പ് ഓടിച്ചിരുന്ന ചിറയക്കോട് സ്വദേശിയെ വെള്ളറടയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഇയാൾ പിന്നീട് ഇവിടെ നിന്ന് മുങ്ങി. ഇയാളെ തിരിച്ചറിഞ്ഞി‌ട്ടുണ്ടെന്നാണ് പോലീസ് വിശദമാക്കുന്നത്. അപക‌ടത്തിന് പിന്നാലെ ഗതാഗതം തടസം സൃഷ്ടിച്ചു കിടന്ന വാഹനങ്ങൾ പോലീസ് വളരെ പണിപ്പെട്ടാണ് റോഡ് വക്കിലേക്ക് മാറ്റിയത്. ജീപ്പിന്‍റെ അമിത വേഗതയാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...