കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ ഗുരുതര സുരക്ഷാ വീഴ്ചകളാണ് ദൃശ്യകൊലപാതകക്കേസ് പ്രതി വിനീഷ് രക്ഷപ്പെടാന്‍ പ്രധാന കാരണം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ ഗുരുതര സുരക്ഷാ വീഴ്ചകളാണ് പെരിന്തല്‍മണ്ണ ദൃശ്യകൊലപാതകക്കേസ് പ്രതി വിനീഷ് രക്ഷപ്പെടാന്‍ പ്രധാന കാരണം. കൊലപാതക കേസുകളില്‍ വിചാരണ നേരിടുന്നവരും അക്രമ സ്വഭാവമുള്ളവരും ഉള്‍പ്പെടെ 400ലധികം അന്തേവാസികളെ പാര്‍പ്പിക്കുന്ന കേന്ദ്രത്തില്‍ ആകെയുള്ളത് അഞ്ച് സുരക്ഷാ ജീവനക്കാര്‍ മാത്രം. ഉറപ്പില്ലാത്ത കെട്ടിടവും കാടുപിടിച്ച ചുറ്റുപാടുകളും അന്തേവാസികള്‍ ചാടിപ്പോകാനുള്ള പഴുതുകളൊരുക്കുന്നു. സാമൂഹിക സുരക്ഷാ സൂചികകളില്‍ മുന്നിലെന്ന് അവകാശപ്പെടുന്ന സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട,150 വര്‍ഷത്തെ പഴക്കമുള്ള മാനസികാരോഗ്യ കേന്ദ്രമാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം.

ചെന്നാല്‍ ആദ്യം കാണുക മെച്ചപ്പെട്ട ഇരിപ്പിടങ്ങളും പൂന്തോട്ടങ്ങളുമെങ്കില്‍ അതീവ ദയനീയമാണ് അകത്തെ കാഴ്ചകളും അവസ്ഥകളും. ശുചിമുറിയുടെ ഭിത്തി തുരന്നും ഓടിളക്കിയും വെന്റിലേറ്റര്‍ തകര്‍ത്തുമൊക്കെ അന്തേവാസികള്‍ കടന്നു കളയുന്ന സംഭവങ്ങള്‍ പലതവണ ഗുരുതര സുരക്ഷാ വീഴ്ചകളിലേക്ക് വെളിച്ചം വീശിയിട്ടും ഇക്കാര്യത്തില്‍ ഹൈക്കോടതി ഇടപെടലുണ്ടായിട്ടുപോലും പരിഹാരത്തിനുള്ള ഒരു നടപടികളും ഉണ്ടായിട്ടില്ല. അടുത്തകാലത്തുണ്ടായ ചില വീഴ്ചകള്‍ പരിശോധിക്കാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...