എടത്വ: ഒരു കാലത്ത് ചുണ്ടൻ വള്ളങ്ങളെ സ്വീകരിച്ച് ഏത്ത കുലയും അവലും പൊതിയും തുഴച്ചിൽക്കാർക്ക് നല്കിയിരുന്ന പതിവ് മണക്ക് കടവിൽ ഇക്കുറി തലവടി ചുണ്ടനാണ് ലഭിച്ചത്. പുതുവത്സര പുലരിയിൽ നീരണഞ്ഞ തലവടി ചുണ്ടന് ദേശങ്ങൾ ഉജ്ജ്വല സ്വീകരണം നല്കിയപ്പോൾ നേതാജി ബോട്ട് ക്ലബും മുൻ ഭാരവാഹികളും അവരുടെ മക്കളും കൊച്ചുമക്കളും ചേർന്ന് മണക്ക് കടവിൽ തലവടി ചുണ്ടന് സ്വീകരണം നല്കി. വിവിധ കേന്ദ്രങ്ങളിൽ ജലോത്സവ – സാംസ്ക്കാരിക – സാമുദായിക സംഘടനകൾ, സ്ഥാപനങ്ങൾ, വ്യാപാരികൾ, ഓട്ടോറിക്ഷാ-ടാക്സി യൂണിയനുകൾ , ക്ലബുകൾ, സന്നദ്ധ സംഘടനകൾ , വിവിധ വള്ള സമിതി ഭാരവാഹികൾ എന്നിവയുടെ നേതൃത്വത്തിൽ സ്വീകരണം നല്കിയിരുന്നു.
എടത്വ തെക്കെക്കര മണക്ക് കടവിൽ നേതാജി ബോട്ട് ക്ലബിൻ്റെ മുൻകാല പ്രവർത്തകർ ഒത്തുകൂടിയത് തുഴച്ചിൽക്കാർക്ക് ആവേശം പകർന്നു. തലവടി ചുണ്ടൻ എത്തിയതോടെ സി. എസ്.ഐ സഭ മുൻ മോഡറേറ്റർ ബിഷപ്പ് റവ.തോമസ് കെ.ഉമ്മൻ ആവേശഭരിതനായി. അദ്ദേഹത്തിൻ്റെ പിതാവ് ഉമ്മച്ചൻ സജീവ വള്ളംകളി പ്രേമിയായിരുന്നു. അന്തരിച്ച കണ്ടത്തി പറമ്പിൽ കെ.എം തോമസ് (പാണ്ടി കുഞ്ഞച്ചൻ ) നേതാജി ബോട്ട് ക്ലബ് സ്ഥാപകനും തുഴച്ചിൽകാരനും ആയിരുന്നു. ഇദ്ദേഹത്തിൻ്റെ മകൾ ചങ്ങനാശ്ശേരി സമരിറ്റൻ മെഡിക്കൽ സെൻ്റർ ഡയറക്ടർ ആയ ഡോ.ലീലാമ്മ ജോർജ്ജ് തലവടി ചുണ്ടൻ ഓഹരി ഉടമ കൂടിയാണ്.
ബിഷപ്പ് വള്ളപ്പാട്ട് പാടി കൊടുത്തതോടെ കടവിൽ തടിച്ചു കൂടിയ ജനങ്ങളും തുഴച്ചിൽകാരും കൂടുതൽ ആവേശത്തോടെ വള്ളപ്പാട്ട് ഏറ്റുചൊല്ലി. നേതാജി ബോട്ട് ക്ലബ് മുൻ ഭാരവാഹിയായ എം.സി തോമസ് (മണക്ക് കുഞ്ഞുമോൻ) ഉൾപ്പെടെ ജേക്കബ് ടി. വർഗ്ഗീസ് തുണ്ടയ്യത്ത്, തോമസ് മാത്യൂ മൂന്ന് തൈക്കൽ,ജിബി ഈപ്പൻ വാലയിൽ, തോമസ് മാത്യൂ തോട്ടത്തിൽ , ജേക്കബ് വർഗ്ഗീസ് ബഥനി എന്നിവരുടെ നേതൃത്വത്തിൽ തുഴച്ചിൽകാർക്കും ശില്പി സാബു നാരായണൻ ആചാരിയ്ക്കും സ്വീകരണം നല്കി.
നേതാജി ബോട്ട് ക്ലബ് സ്ഥാപക അംഗം മണക്ക് എം.സി ജോസഫിൻ്റെ ചെറുമകൻ ആരോൻ വർഗ്ഗീസ് മണക്ക് നല്കിയ ഏത്തകുലകൾ സമിതി വർക്കിംങ്ങ് ചെയർമാൻ അജിത്ത് പിഷാരത്ത് ,ജനറൽ കൺവീനർ ഡോ.ജോൺസൺ വി.ഇടിക്കുള എന്നിവർ തുഴച്ചിൽക്കാർക്ക് കൈമാറി. എം.സി ജോസഫിൻ്റെ മകൻ വർഗ്ഗീസ് എടത്വ (സജി മണക്ക്) തലവടി ചുണ്ടൻ സമിതി ഓവർസീസ് കോർഡിനേറ്റർ ആണ്.
തലവടി തിരുപനയനൂർ കാവ് ദേവി ക്ഷേത്രത്തിൽ മുഖ്യ തന്ത്രി ബ്രഹ്മശ്രീ നീലകണ്ഠരര് ആനന്ദ് പട്ടമനയുടെ നേതൃത്വത്തിൽ നിറപറയും നിലവിളക്കും മുത്തുകുടകളും ഒരുക്കിയാണ് സ്വീകരിച്ചത്. എടത്വ പള്ളി കടവിൽ എത്തിയ തലവടി ചുണ്ടന് പള്ളിക്കാര്യത്തിൻ്റെ നേതൃത്വത്തിൽ ഊഷ്മള സ്വീകരണം നല്കി. സമിതി ഭാരവാഹികളും തുഴച്ചിൽകാരും തുഴകളും കൂമ്പുമായി പള്ളിക്കുള്ളിൽ പ്രവേശിക്കുകയും പാട്ട് പാടി സമൂഹപ്രാർത്ഥന നടത്തുകയും ചെയ്തു.
തലവടി ചുണ്ടൻ വള്ള നിർമ്മാണ സമിതി രക്ഷാധികാരികളായ റവ.എബ്രഹാം തോമസ് , ബ്രഹ്മശ്രീ നീലകണ്ഠരര് ആനന്ദ് പട്ടമന, പ്രസിഡൻ്റ് കെ.ആർ ഗോപകുമാർ, ജനറൽ സെക്രട്ടറി ജോമോൻ ചക്കാലയിൽ, ട്രഷറാർ പി.ഡി.രമേശ് കുമാർ, വർക്കിംങ്ങ് ചെയർമാൻമാരായ ജോജി ജെ വൈലപ്പള്ളി, അജിത്ത് കുമാർ പിഷാരത്ത്, അരുൺ പുന്നശ്ശേരിൽ ജനറൽ കൺവീനർമാരായ അഡ്വ.സി.പി സൈജേഷ്,ഡോ. ജോൺസൺ വി.ഇടിക്കുള, ഓവർസീസ് കോർഡിനേറ്റർമാരായ ഷിക്കു അമ്പ്രയിൽ, മധു ഇണ്ടംതുരുത്തിൽ എക്സിക്യൂട്ടീവ് അംഗങ്ങളായ ജെറി മാമ്മൂട്ടിൽ, വിൻസൻ പൊയ്യാലുമാലിൽ, ബിനോയി മംഗലത്താടിൽ, ഓഫീസ് കോർഡിനേറ്റർ റിനു ജി.എം എന്നിവർ നേതൃത്വം നല്കി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033
































