സഭയുടെ പ്രയാണത്തില്‍ യുവജനങ്ങളുടെ പങ്ക് മഹത്തരം : മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്കോപ്പ

For full experience, Download our mobile application:
Get it on Google Play

നിരണം : സഭയുടെ പ്രയാണത്തില്‍ ലോകത്ത് പ്രകാശം പരത്തുവാനും ഉണര്‍ന്നു പ്രകാശിക്കുവാനും കരുത്തുള്ളവരാണ് യുവജനങ്ങളെന്ന് ബീലീവേഴ്സ് ഈസ്റ്റേൺ ചർച്ച് കേരള അതിഭദ്രാസനം സഹായ മെത്രാൻ മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്കോപ്പ പ്രസ്താവിച്ചു. സെൻ്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവക യുവജന ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു എപ്പിസ്കോപ്പ. ഇടവക വികാരി റവ.ഫാദർ സി.ബി. വില്യംസ് അധ്യക്ഷത വഹിച്ചു.

സഭയുടെ പ്രയാണത്തില്‍ കൂടെ ചരിക്കുന്നവര്‍ ആണ് യുവജനങ്ങളെന്നും അതിനാല്‍ സഭാജീവിതത്തില്‍ യുവജനങ്ങളുടെ സാന്നിദ്ധ്യം പ്രധാനപ്പെട്ടതാണെന്നും അവര്‍ എന്നും സഭയോടു ചേര്‍ന്നു ചരിക്കേണ്ടവരാണെന്നും എപ്പിസ്ക്കോപ്പ ഉദ്ബോധിപ്പിച്ചു. ശാരീരികവും ആത്മീയവും വൈകാരികവും സാമൂഹികവുമായ മരണം ഇന്നു സമൂഹത്തില്‍ ചുറ്റും നടക്കുന്നുണ്ട്.

എന്നാല്‍ അവ കാണുവാനും തിരിച്ചറിയുവാനും അവിടങ്ങളില്‍ ജീവന്‍ പുനരാവിഷ്ക്കരിക്കുവാനും ജീവന്‍റെ വെളിച്ചം പകരുവാനും യേശുവിനെപ്പോലെ ക്രൈസ്തവ യുവജന സമൂഹത്തിനും പ്രവര്‍ത്തിക്കുവാന്‍ സാധിക്കുമോ എന്നു ചിന്തിക്കണമെന്ന് യുവജനങ്ങളോട് ആഹ്വാനംചെയ്ത എപ്പിസ്ക്കോപ്പ വിശുദ്ധ കുർബാനയും അർപ്പിച്ചു.

റവ.ഫാദർ ബേബി ജോസഫ്, ഡീക്കൻ ബോബി മാത്യൂ, ഗിഡിയൻസ് ഇൻ്റർനാഷണൽ കോർഡിനേറ്റർ പി.സി.മാത്യൂ, ട്രസ്റ്റി ഡോ.ജോൺസൺ വി. ഇടിക്കുള, അജോയി കെ. വർഗ്ഗീസ്, റെന്നി തോമസ്, മീബു മാത്യൂ, ജോബി ദാനിയേൽ, ജെബ്സ് എം. ജഗൻ, സുനിൽ കെ. ചാക്കോ, മെൽബിൻ ജോസഫ് ,സോജൻ ഏബ്രഹാം, ശേബാ വില്യംസ് , ജിയോ ജേക്കബ് എന്നിവർ സംബന്ധിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിപ ഭീതി ഒടുങ്ങുന്നു; സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരാൾകൂടി ആശുപത്രി വിട്ടു

0
കോഴിക്കോട്: നിപയില്‍ ആശ്വാസം. സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന രണ്ടു പേരുടെ പരിശോധന...

തലസ്ഥാനത്ത് വീണ്ടും ലഹരിവേട്ട ; മാരക മയക്കുമരുന്നുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ!

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി. കാട്ടാക്കട തച്ചോട്ടുകാവ്...

ഡൽഹിയിൽ വീണ്ടും വൻ ഭീകരവേട്ട; ഭീകരവാദ മൊഡ്യൂൾ തകർത്ത് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ

0
ന്യൂ ഡൽഹി: ഡൽഹിയിൽ വീണ്ടും ഭീകരവാദ മൊഡ്യൂൾ തകർത്തായി ദില്ലി പൊലീസ്...

ബിനോയ് വിശ്വത്തിന് പക്വതയില്ലെന്ന് വിമർശനം; സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ സെക്രട്ടറിക്ക് നേരെ പടയൊരുക്കം

0
തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിലിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ...