തലവൂരില്‍ കൂറ്റന്‍ മഹാദേവശില്‍പം ഉയരുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനാപുരം : തലവൂരില്‍ കൂറ്റന്‍ മഹാദേവശില്‍പം ഉയരുന്നു. ചന്ദ്രക്കലച്ചൂടി കഴുത്തില്‍ സ്വര്‍ണ്ണ നാഗവും രുദ്രാക്ഷമാലയും ചാര്‍ത്തി പത്മാസനത്തിനുള്ള ശിവഭഗവാന്റെ മനോഹരശില്‍പം തലവൂരില്‍ അണിഞ്ഞൊരുങ്ങുന്നു. ശില്‍പിയും ചിത്രകാരനുമായ തലവൂര്‍ രണ്ടാലുംമൂട് സ്വദേശി ഷൈന്‍ലാലാണ് തത്തമംഗലം ക്ഷേത്ര സന്നിധിയില്‍ സമര്‍പ്പിക്കാനുള്ള ശില്പമൊരുക്കുന്നത്. ആറുമാസം മുമ്പ്  ആരംഭിച്ച ശില്‍പ നിര്‍മ്മാണം അന്തിമ ഘട്ടത്തിലാണ്. ഏതാനും ചില കൊത്തുപണികളും ശൂലം, പെയിന്റിങ് തുടങ്ങിയ ജോലികളുമാണ് ബാക്കി.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള തത്തമംഗലം ശ്രീമഹാദേവ ക്ഷേത്ര കവാടത്തിന് മുന്‍വശത്തായാണ് ഉടുക്കും ത്രിശൂലവുമേന്തി പത്മാസനത്തിനുളള ഭഗവാന്റെ ശില്‍പം കുടികൊള്ളുന്നത്. ഏകദേശം അഞ്ച് ലക്ഷത്തോളം രൂപ ഇതിനോടകം ചെലവായതായി ശില്‍പി ഷൈന്‍ പറയുന്നു. പാവപ്പെട്ട കുടുംബത്തിലെ അംഗമായ ഷൈന്‍ ജോലി ചെയ്ത് കിട്ടിയ പണം സ്വരുക്കൂട്ടിയാണ് സ്വന്തം നാടിനായി മഹാദേവ ശില്‍പം ഒരുക്കിയത്. മെയ് പകുതിയോടെ നിര്‍മ്മാണം പൂര്‍ത്തിയാകും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിറവത്തെ ആറ്റുതീരം പാര്‍ക്ക് മുവാറ്റുപുഴയാറിലേക്ക് ഇടിഞ്ഞ് താഴ്‌ന്നു ; ഒഴിവായത് വൻ ദുരന്തം

0
കൊച്ചി: എറണാകുളം പിറവത്ത് പാർക്ക് ഇടിഞ്ഞ് താണു. പാഴൂർ ആറ്റുതീരം പാർക്കാണ് മൂവാറ്റുപുഴയാറിലേക്ക്...

കോന്നി സ്വദേശി ആശിഷ് ജോസഫ് മാത്യു യു.കെയിലെ ടൗൺ കൗൺസിലര്‍

0
​യു.കെ : യു.കെയിലെ ടൗൺ കൗൺസിലര്‍ പദവിയിലേക്ക് പത്തനംതിട്ട സ്വദേശിയെ തെരഞ്ഞടുത്തു....

കണ്ണൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി

0
കണ്ണൂർ: കണ്ണൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി. കരിവെള്ളൂർ കൂക്കാനത്ത്...

നിയന്ത്രണം വിട്ട ബൈക്ക് ടിപ്പറിനടിയിൽപെട്ടു ; ബൈക്ക് യാത്രികന് ദാരുണാന്ത്യം

0
വെഞ്ഞാറമൂട് : പനവൂർ -ചുള്ളാളം മുസ്ലിം പള്ളിക്ക് സമീപത്ത് ടിപ്പറും ബൈക്കും...