വിമാനത്തിലിരുന്ന് പുകവലിച്ചു ; പൈലറ്റിന്‍റെ പരാതിയില്‍ തഞ്ചാവൂർ സ്വദേശി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : വിമാനയാത്രയ്ക്കിടെ സീറ്റിലിരുന്ന് പുകവലിച്ച് മറ്റു യാത്രക്കാർക്ക് ശല്യമുണ്ടാക്കിയയാളെ പൈലറ്റിന്റെ പരാതിയിൽ ചെന്നൈ വിമാനത്താവള പോലീസ് അറസ്റ്റു ചെയ്തു. തഞ്ചാവൂർ സ്വദേശിയായ മുഹമ്മദ് റഫീഖാണ് (53) പിടിയിലായത്. ദുബായിൽനിന്ന് ചെന്നൈയിലേക്കു വന്ന ഇൻഡിഗോ വിമാനത്തിൽ കഴിഞ്ഞദിവസം പുലർച്ചെയായിരുന്നു സംഭവം. ദുബായിലെ സ്വകാര്യകമ്പനിയിൽ മൂന്നുവർഷമായി ജോലിചെയ്യുന്ന റഫീഖ് അവധിക്ക് നാട്ടിലേക്ക് വരുകയായിരുന്നു. താൻ ‘ചെയിൻ സ്മോക്കർ’ ആണെന്നും പുകവലിക്കാതെ ഇരിക്കാനാകില്ലെന്നും പറഞ്ഞാണ് ഇയാൾ സീറ്റിലിരുന്നു സിഗരറ്റ് വലിച്ചത്.

വിമാനത്തിനകത്ത് പുകയായതോടെ അസ്വസ്ഥരായ മറ്റു യാത്രക്കാർ എതിർപ്പറിയിച്ചെങ്കിലും പുകവലി നിർത്താനാകില്ലെന്ന നിലപാടിലായിരുന്നു റഫീഖ്. എയർ ഹോസ്റ്റുമാരും എതിർത്തതോടെ സീറ്റിൽനിന്ന് മാറിയ റഫീഖ് പക്ഷേ പുകവലി നിർത്തിയില്ല. ഇടയ്ക്കിടെ വിമാനത്തിന്റെ ശൗചാലയത്തിൽ പോയുള്ള വലി തുടർന്നു. ശല്യമായതോടെ എയർ ഹോസ്റ്റസുമാർ പൈലറ്റിനെ വിവരമറിയിക്കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...