ഇന്ത്യാ സഖ്യത്തിന് വോട്ട് ചെയ്തവര്‍ക്ക് നന്ദി : രാഹുല്‍ ഗാന്ധി

For full experience, Download our mobile application:
Get it on Google Play

ഡൽഹി : ബിഹാര്‍ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി. ഇന്ത്യാ സഖ്യത്തിന് വോട്ട് കോടിക്കണക്കിന് വോട്ടര്‍മാര്‍ക്ക് രാഹുല്‍ നന്ദി പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം ഞെട്ടിക്കുന്നതെന്നും രാഹുല്‍ വ്യക്തമാക്കി. സാമൂഹ്യമാധ്യമമായ എക്‌സിലൂടെയായിരുന്നു പ്രതികരണം. തിരഞ്ഞെടുപ്പ് ഫലം പാര്‍ട്ടിയും മുന്നണിയും വിലയിരുത്തും. ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനുള്ള പോരാട്ടം തുടരും. തുടക്കം മുതലേ നീതിപൂര്‍വമല്ലാതിരുന്ന തിരഞ്ഞെടുപ്പ് ഞങ്ങള്‍ക്ക് വജയിക്കാനായില്ലെന്നും രാഹുല്‍ ഗാന്ധി കുറിച്ചു. ബിഹാറില്‍ മഹാസഖ്യത്തെ തകര്‍ത്തെറിഞ്ഞായിരുന്നു എന്‍ഡിഎ ചരിത്രവിജയം നേടിയത്.

243 ല്‍ ഇരുന്നൂറിലേറെ സീറ്റുകള്‍ പിടിച്ചെടുത്താണ് ജെഡിയു-ബിജെപി സഖ്യം വിജയക്കൊടി പാറിച്ചത്. എസ്‌ഐആര്‍, വോട്ടുകൊള്ള, മുഖ്യമന്ത്രി നിതീഷ്‌കുമാറിന്റെ ആരോഗ്യം, തുടങ്ങി പ്രതിപക്ഷ പ്രചാരണങ്ങളെ മറികടന്നാണ് എന്‍ഡിഎ പ്രകടനം. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും പ്രധാനമന്ത്രിയുടെ റാലികളും എന്‍ഡിഎ വിജയത്തിന്റെ മാറ്റ് കൂട്ടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് മന്ത്രി എം ലിജു

0
കോട്ടയം: കോട്ടയം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ ബാറുകളിൽ നിന്ന് പണപ്പിരിവ് നടത്തിയ...

ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

0
ഭോപ്പാൽ: ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ ഭക്ഷ്യവിഷബാധ. സ്‌കൂളിൽ നിന്ന് വിനോദയാത്രപോയി തിരിച്ചുവരികയായിരുന്ന...

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...

നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ എട്ട് മലയാളികളെ കാണാതായെന്ന് നോര്‍ക്ക റൂട്ട്‌സ്

0
തിരുവനന്തപുരം: നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ എട്ട് മലയാളികളെ കാണാതായെന്ന് നോര്‍ക്ക റൂട്ട്‌സ്....