കൃഷിയെയും മണ്ണിനെയും സ്നേഹിച്ച മല്ലപ്പള്ളിക്കാരൻ തങ്കച്ചൻ എന്ന കെ.എ കുര്യൻ നവതി നിറവിൽ

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി: ഉന്നത വിദ്യാഭ്യാസം നേടിയിട്ടും കൃഷിയെയും മണ്ണിനെയും സ്നേഹിച്ച് കർഷകനായി ജീവിക്കുന്ന തങ്കച്ചൻ എന്ന കെ.എ കുര്യൻ നവതി നിറവിൽ. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നവതി ആഘോഷം നടത്തുന്നു. വെള്ളിയാഴ്ച രാവിലെ 10 ന് കവിയൂർ ശാലേം മാർത്തോമ്മാ ഇടവക പാരിഷ് ഹാളിൽ നവതി ആഘോഷം നടക്കും. അഡ്വ. മാത്യു ടി. തോമസ് എംഎൽഎ നവതി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. ഡോ. സിറിയക് തോമസ് മുഖ്യപ്രഭാഷണം നടത്തും.

അക്കീരമൻ കാളിദാസ ഭട്ടതിരിപ്പാട് അനുഗ്രഹ പ്രഭാഷണം നടത്തും. പുനലൂർ സോമരാജൻ ചാരിറ്റി പ്രവർത്തനങ്ങളുടെ ഉദ്ഘാടന നിർവഹിക്കും. ചലച്ചിത്ര സംവിധായകൻ ബ്ലെസി, മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ വർഗീസ് സി. തോമസ്, കവിയൂർ കൊച്ചിയിൽ കുടുംബയോഗം പ്രസിഡന്റ് മാത്തുക്കുട്ടി കോശി, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യു.കെ പ്രസിഡന്റ് ഷിനു ക്ലാര മാത്യുസ് തുടങ്ങിയവർ സംസാരിക്കും. തുടർന്ന് പഴയ ചലച്ചിത്ര നാടകഗാനങ്ങൾ കോർത്തിണക്കിയ ഗാനാർച്ചനയും നടക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമേഷ്യൻ സംഘർഷത്തിൽ തിരിച്ചടി ; ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനത്തിൽ ഭിന്നത തുടരുന്നു

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനത്തിൽ ഭിന്നത തുടരുന്നു. പശ്ചിമേഷ്യയിൽ വീണ്ടും...

മഹിളാ അസോസിയേഷൻ നേതാവിന്റെ മകളോട് സിപിഎം ലോക്കൽ സെക്രട്ടറി ഫോണിൽ അശ്ലീലസംഭാഷണം നടത്തിയെന്ന് ആരോപണം

0
പാറശാല : മഹിളാ അസോസിയേഷൻ നേതാവിന്റെ മകളോട് സിപിഎം ലോക്കൽ സെക്രട്ടറി...

കോട്ടയത്തിലെ 4 സമാന്തര റോഡ‍ുകളെ കണക്ട് ചെയ്ത് ഗതാഗതം സുഗമമാക്കും ; തിരുവഞ്ചൂർ

0
കോട്ടയം : നഗരത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരം കാണാൻ കോട്ടയത്തിനു ചുറ്റുമുള്ള റോഡുകൾ...

എൽനിനോ വർഷമാണെന്ന് മുന്നറിയിപ്പ് ലഭിച്ചിട്ടും മുന്നൊരുക്കമുണ്ടായില്ല ; വൈദ്യുതി വകുപ്പിൽ ഗുരുതര വീഴ്ചയെന്ന് കെ...

0
തിരുവനന്തപുരം: വൈദ്യുതി വകുപ്പിൽ ഗുരുതര വീഴ്ചയെന്ന് മുൻ വൈദ്യുതി മന്ത്രി കെ....