ഹമാസിനെതിരായ യുദ്ധത്തിൽ പിന്തുണയ്ക്ക് നന്ദി ; ഇന്ത്യയോട് ഇസ്രയേല്‍ വിദേശകാര്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

ടെല്‍ അവീവ് : ഹമാസിനെതിരായ യുദ്ധത്തില്‍ പിന്തുണ അറിയിച്ച ഇന്ത്യക്ക് നന്ദി പറഞ്ഞ് ഇസ്രയേല്‍. ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ നേരത്തേ ഇസ്രയേല്‍ വിദേശകാര്യമന്ത്രി എലി കോഹനോട് ഹമാസിനെതിരായ യുദ്ധത്തിൽ പിന്തുണ അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് എലി കോഹന്‍ എക്സിലൂടെ ഇന്ത്യയ്ക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള പോസ്റ്റ് പങ്കുവെച്ചത്. ഇസ്രയേലിനും ഹമാസിനുമെതിരായ യുദ്ധത്തിൽ നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി. ഞങ്ങളുടേത് ഐഎസിനേക്കാള്‍ മോശമായ സംഘടനയ്‌ക്കെതിരായ യുദ്ധമാണ് എന്നും പോസ്റ്റ് ചെയ്തു.

ഭീകരവാദത്തെ നേരിടല്‍, അന്താരാഷ്ട്ര മാനുഷിക നിയമം പാലിക്കേണ്ടതിന്‍റെ ആവശ്യകത, ദ്വിരാഷ്ട്ര പരിഹാരം എന്നിവയെ സംബന്ധിച്ച് ജയശങ്കർ ശനിയാഴ്ച എലി കോഹനുമായി ടെലിഫോണിൽ ചർച്ചകൾ നടത്തിയിരുന്നു. ഗാസയിലെ നിലവിലെ സാഹചര്യവും സമാധാനം ഉറപ്പാക്കാനുള്ള പരിഹാരം കണ്ടെത്തുന്നതിനുള്ള ചര്‍ച്ചയും നടന്നു. അതേസമയം ഹമാസ് ബന്ദികളെ മോചിപ്പിക്കാതെ വെടിനിർത്തൽ ഇല്ലെന്ന പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഗാസയിൽ ഇസ്രയേൽ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. ഇസ്രയേൽ സൈന്യം കര, കടൽ, വ്യോമമാർഗം ആക്രമണം ശക്തമാക്കി. 10 ഹമാസ് കമാൻഡർമാരെ ഇതുവരെ വധിച്ചെന്ന് ഐഡിഎഫ് പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാനെ സാമ്പത്തികമായി ഞെരുക്കാൻ കരവഴിയുള്ള ഉപരോധം ; അമേരിക്കയും ഇസ്രയേലും ചർച്ച നടത്തിയെന്ന് റിപ്പോർട്ട്

0
വാഷിങ്ടണ്‍: ഇറാനെ സാമ്പത്തികമായി കൂടുതൽ ഒറ്റപ്പെടുത്തുന്നതിനായി കരമാർഗ്ഗം ഉപരോധം ഏർപ്പെടുത്താൻ അമേരിക്കയും...

റീലിൽ മാത്രമാണോ മാപ്പ് നൽകുക ; അതോ കേസുകൾ പിൻവലിക്കുമോ : പ്രധാനമന്ത്രിയോട് അഭിജീത്...

0
ഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ വീഡിയോയ്ക്ക് താഴെ കമൻ്റുമായി...

കനത്ത മഴ : 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

0
തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന്...

കനത്ത മഴ ; പത്തനംതിട്ട തൂമ്പാക്കുളത്ത് ഉരുൾപൊട്ടൽ ; വാ​ഗമണ്ണിലും അടൂർമലയിലും മണ്ണിടിച്ചിൽ

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു. കനത്ത മഴയിൽ പത്തനംതിട്ട തൂമ്പാക്കുളത്ത് ഉരുൾപൊട്ടി....