പന്തളം : കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന്‍ പന്തളം ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തണ്ണീര്‍ പന്തലൊരുക്കി. പന്തളം സബ്ട്രഷറി ഓഫീസിന് മുമ്പിൽ ഒരുക്കിയ തണ്ണീർ പന്തലിൽ നിന്നും തണ്ണിമത്തൻ ജ്യൂസ് ബ്ലോക്ക് മുൻ പ്രസിഡന്റ് റ്റി.എൻ കൃഷ്ണപിള്ള, വെൺമണി യൂണിറ്റ് സെക്രട്ടറി സി.ജി.തമ്പിക്ക് നൽകി ഉത്ഘാടനം ചെയ്തു. ചടങ്ങിൽ ജില്ലാ ട്രഷറർ ഗോപിനാഥൻ, ബ്ലോക്ക് പ്രസിഡന്റ് കെ. ആർ.സുകുമാരപിള്ള, ബ്ലോക്ക് സെക്രട്ടറി സാംബശിവൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് ലൈലാമണി, പന്തളം യൂണിറ്റ് സെക്രട്ടറി ആർ. ഗോപകുമാർ എന്നിവര്‍ പങ്കെടുത്തു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1






























