തണ്ണിത്തോട് ജംഗ്ഷൻ നവീകരിക്കും

For full experience, Download our mobile application:
Get it on Google Play

കോന്നി : തണ്ണിത്തോട് ജംഗ്ഷനിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമായി ജംഗ്ഷനിലെ റോഡ് നവീകരിക്കുമെന്ന് അഡ്വ. കെ യു. ജനീഷ് കുമാർ എംഎൽഎ അറിയിച്ചു. മഴക്കാലത്ത് തണ്ണിത്തോട് ജംഗ്ഷനിൽ വെള്ളം കയറുന്നത് പരാതിക്കിടയാക്കിയിരുന്നതിനെ തുടർന്ന് റോഡ് നവീകരണത്തിനായി 90 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. ജംഗ്ഷനിലെ പൂട്ടുകട്ടകൾ നീക്കം ചെയ്ത് ബിഎംബിസി നിലവാരത്തിൽ ടാർ ചെയ്യുകയും റോഡിനു കുറുകെ ആവശ്യമായ പുതിയ കലുങ്ക് നിർമ്മിക്കുകയും വെള്ളം സമീപത്തെ തോട്ടിലേക്ക് എത്തിക്കുന്നതിന് ആവശ്യമായ നിർമ്മാണവും നടത്തും.

തണ്ണിത്തോട്ടിലേക്ക് വരുന്ന വഴിയിൽ വന ഭാഗത്തു ഇന്റർലോക്കുകൾ തകർന്നു കിടക്കുന്നത് മാറ്റി നവീകരിക്കുകയും റോഡിന്റെ വശങ്ങൾ ഇടിഞ്ഞ ഭാഗങ്ങളിൽ സംരക്ഷണ പ്രവർത്തികൾ നിർമ്മിക്കുകയും ഐറിഷ് ഓട നിർമ്മിക്കുകയും ചെയ്യും. പ്രവർത്തിയുടെ ഭാഗമായി അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ സ്‌ഥലം സന്ദർശിച്ചു. പൊതുമരാമത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ടി മുരുകേഷ് കുമാർ, അസിസ്റ്റന്റ് എൻജിനീയർ രൂപക്ക് ജോൺ, പഞ്ചായത്തംഗം കെ ജെ ജയിംസ്, പ്രവീൺ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...