കോന്നി : തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡ് എ ഡി എസ് വാർഷീകാഘോഷം കോന്നി ബ്ലോക്ക് പഞ്ചായത്തംഗം പി ആർ രാമചന്ദ്രൻപിള്ള ഉത്ഘാടനം ചെയ്തു. എ ഡി എസ് പ്രസിഡന്റ് ബിന്ദു അശോകൻ അദ്ധ്യക്ഷത വഹിച്ചു.
സെക്രട്ടറി രജനി മധു വാർഷീക റിപ്പോർട്ട് അവതരിപ്പിച്ചു. ചെയർപേഴ്സൺ ബിന്ദു സി എസ് മുഖ്യ പ്രഭാഷണം നടത്തി. വാർഡിലെ കിടപ്പ് രോഗികൾക്കുള്ള ചികിത്സ സഹായ വിതരണം ഗ്രാമപഞ്ചായത്തംഗം സുമതി നരേന്ദ്രൻ നിർവ്വഹിച്ചു. കുടുംബശ്രീ കായിക മത്സരങ്ങളിൽ വിജയികളായവർക്ക് ഗ്രാമപഞ്ചായത്തംഗം കെ വി സുബാഷ് കുമാർ സമ്മാനങ്ങൾ വിതരണം ചെയ്തു. സംസ്ഥാന തല കേരളോത്സവത്തിൽ ഓട്ടമത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ കുടുംബശ്രീ അംഗം രാധികയ്ക്ക് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ റ്റിജോ തോമസ് മൊമന്റോ നൽകി ആദരിച്ചു. കുടുംബശ്രീയേയും വാർഡിനേയും മികച്ച രീതിയിൽ നയിച്ച ഗ്രാമ പഞ്ചായത്തംഗം സുമതി നരേന്ദ്രന് എ ഡി എസ് ഉപഹാരം നൽകി ആദരിച്ചു.