കണ്ണൂര്‍: അനധികൃത കാറ്ററിംഗ് സര്‍വ്വീസുകാരുടെ പക്കല്‍ നിന്നും ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്. കണ്ണൂര്‍ ജില്ലയില്‍ വിവാഹ സത്കാരങ്ങള്‍ മറ്റു ചടങ്ങുകള്‍ക്കും ഫുഡ് സേഫ്റ്റി ലൈസന്‍സോ രജിസ്ട്രേഷനോ ഇല്ലാത്ത വ്യക്തികളില്‍ നിന്നോ സ്ഥാപനങ്ങളില്‍ നിന്നോ ഭക്ഷണം ഏര്‍പ്പാടുചെയ്യുന്നതായി ശ്രദ്ധയില്‍പെട്ടതിനാല്‍ ഭക്ഷ്യവിഷബാധയേല്‍ക്കാതെ ജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് ഭക്ഷ്യ സുരക്ഷാ അധികൃതര്‍ നിര്‍ദേശിച്ചു. ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമപ്രകാരം ഡിപ്പാര്‍ട്‌മെന്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത സ്ഥാപനങ്ങളില്‍ നിന്നോ വ്യക്തികളില്‍ നിന്നോ ആഹാരം വാങ്ങി നല്‍കുന്നത് അനുവദനീയമല്ല .
പൊതുപരിപാടികള്‍ക്ക് ഭക്ഷണം തരപ്പെടുത്തുമ്പോള്‍ സ്ഥാപനങ്ങള്‍ക്ക് ഭക്ഷ്യ സുരക്ഷാ നിയമപ്രകാരമുള്ള ലൈസന്‍സ് ഉണ്ടെന്ന് എല്ലാവരും ഉറപ്പുവരുത്തേണ്ടതാണും അധികൃതര്‍ നിര്‍ദേശിച്ചു. ഭക്ഷ്യ സുരക്ഷാ ലൈസന്‍സോ രജിസ്ട്രേഷനോ ഇല്ലാതെ ഭക്ഷണ വിതരണം നടത്തുന്ന വ്യക്തികള്‍ക്കെതിരെയോ സ്ഥാപനങ്ങള്‍ക്കെതിരേയോ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണര്‍ മുന്നറിയിപ്പ് നല്‍കി .