യു എ ഇ : ചെട്ടികുളങ്ങരയമ്മ പ്രവാസി സേവാസമിതിയുടെ ആഭിമുഖ്യത്തിൽ മണ്ഡലപൂജ മഹോത്സവം യു എ ഇ ഫുജൈറ മീഡിയാ പാർക്ക് കൺവൻഷൻ സെന്ററിൽ നടന്നു. ശബരിമല മുൻ മേൽശാന്തി ബ്രഹ്മശ്രീ ബാലമുരളി ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം വഹിച്ചു. ഇതിനോടനുബന്ധിച്ച് മഹാ ഗണപതി ഹോമം, തൃക്കൊടിയേറ്റ് , സർവൈശ്വര്യപൂജ , സോപാന സംഗീതം, ചെട്ടികുളങ്ങരയമ്മ പ്രവാസി സേവാസമിതി ദുബൈ ( സി.എ.പി.എസ്.എസ്) അവതരിപ്പിച്ച കുത്തിയോട്ട ചുവടും പാട്ടും, പേട്ടതുള്ളൽ, ചിന്തുപാട്ട്, വിശ്വരൂപ ഭജന സമിതി തിരുനക്കര കോട്ടയം അവതരിപ്പിച്ച നാമഘോഷലഹരി, നാദസ്വരക്കച്ചേരി, സേവ, പുഷ്പാഭിഷേകം, പടിപൂജ, ഹരിവരാസനം , തൃക്കൊടിയിറക്ക്, മഹാപ്രസാദമൂട്ട് എന്നിവയും നടന്നു. ഉത്സവത്തിനോടനുബന്ധിച്ച് കുത്തിയോട്ട ആചാര്യൻ വിജയരാഘവക്കുറുപ്പിനെ ചടങ്ങിൽ ആദരിച്ചു.
ചെട്ടികുളങ്ങരയമ്മ പ്രവാസി സേവാസമിതിയുടെ ആഭിമുഖ്യത്തിൽ യു.എ.ഇ യിൽ മണ്ഡലപൂജ മഹോത്സവം
RECENT NEWS
Advertisment