കോന്നി : തണ്ണിത്തോട് പ്ലാന്റെഷൻ എസ്റ്റേറ്റിൽ ഉൾപ്പെടുന്ന തേക്കുതോട് ളാഹ ഭാഗത്ത് പുലിയെ കണ്ടതായി വനപാലകർ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം മൂന്ന് മണിയോടെ ആയിരുന്നു സംഭവം. പ്ലാന്റെഷൻ തൊഴിലാളിയായ മൂഴിക്കൽ വത്സലയാണ് എസ്റ്റേറ്റിനുള്ളിലെ ളാഹ തൂക്കനാൽ ഭാഗത്ത് പുലിയെ കണ്ടത്. പുലി ജനവാസമേഖലയുടെ ഭാഗത്തേക്ക് പോകുന്നതാണ് ഇവർ കണ്ടത്. പുലി പോയ ഭാഗത്ത് കുട്ടികൾ കളിച്ചു കൊണ്ട് നിന്നിരുന്നതിനാൽ ഇവർ ഉറക്കെ വിളിച്ച് പറഞ്ഞ് കുട്ടികൾക്ക് വിവരം നൽകുകയും ഇവർ ഇവിടെ നിന്ന് മാറുകയും ചെയ്തു. തണ്ണിത്തോട് ഫോറസ്റ്റ് ഡെപ്യൂട്ടി ബി ഗിരിയുടെ നേതൃത്വത്തിൽ ഉള്ള സംഘം സ്ഥലത്ത് പരിശോധന നടത്തി കാൽപ്പാടുകൾ കണ്ടെത്തിയതിനെ തുടർന്ന് പുലിയുടെ സാന്നിധ്യം ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചു.
തേക്കുതോട് – ളാഹ ഭാഗത്ത് പുലി ഇറങ്ങിയതായി വനപാലകർ സ്ഥിരീകരിച്ചു
RECENT NEWS
Advertisment