മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ ക്ലാസ് ഉറപ്പു വരുത്തുക ; എം.എസ്.എഫ്. ജില്ലാക്കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.ഇ ഓഫീസ് ഉപരോധിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുമ്പോൾ മുഴുവൻ വിദ്യാർത്ഥികൾക്കും സൗകര്യങ്ങൾ ഉറപ്പുവരുത്താത്തതിനെതിരെ കേരളത്തിലെ 14 ജില്ലകളിലും വിദ്യാഭ്യാസ ഓഫീസുകള്‍ ഉപരോധിക്കുന്നതിന്റെ ഭാഗമായി എം എസ് എഫ് പത്തനംതിട്ട ജില്ലാക്കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി ഇ ഓഫീസ് ഉപരോധിച്ചു.

ഓൺലൈൻ സൗകര്യം ഇല്ലാത്ത മൂന്നു ലക്ഷം വിദ്യാർത്ഥികൾക്ക് സർക്കാരിന്റെ സൗകര്യം ഒരുക്കുക, ഓൺലൈൻ പഠനത്തിന് അടിസ്ഥാന സൗകര്യം ഉറപ്പ് വരുത്തുക , ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഓൺലൈൻ ക്ലാസ്സുകൾക്ക് അറ്റന്റൻസ് നിർബന്ധമാക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഉപരോധം നടത്തിയത്. എം സ് എഫ് സംസ്ഥാന സെക്രട്ടറി അഡ്വ. അൽത്താഫ് സുബൈർ ഉത്ഘാടനം ചെയ്തു. ഫിറോസ് വായ്പൂർ അധ്യക്ഷത വഹിച്ചു. തൗഫീഖ് കൊച്ചുപറമ്പിൽ സ്വാഗതം പറഞ്ഞു . യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് നിയാസ് റാവുത്തർ , ഫൈസൽ സുൽത്താൻ , ആൻസിൽ ഹസ്സൻ, ശിഹാബുദ്ധീൻ തുടങ്ങിയവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

സവാള വില കുത്തനെ ഉയർന്നതോടെ കേന്ദ്ര സർക്കാർ ബഫർ സ്റ്റോക്കിൽ നിന്നുള്ള വിതരണം വേഗത്തിലാക്കാൻ...

0
ന്യൂഡൽഹി: ചില്ലറ വിപണിയിൽ സവാള (ഉള്ളി) വില കുത്തനെ ഉയർന്നതോടെ കേന്ദ്ര...

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...