വ്യാജ വാറ്റുകാരുടെ താവളമായി തണ്ണിത്തോട് ; പരിശോധന കർശനമാക്കി എക്‌സൈസ് വകുപ്പും

For full experience, Download our mobile application:
Get it on Google Play

കോന്നി : തണ്ണിത്തോട്ടിൽ വീണ്ടും കോട പിടിച്ചു. ലോക്ഡൌൺ കാലത്ത് വ്യാജവാറ്റ് തടയുവാൻ എക്സൈസ് വകുപ്പ് തണ്ണിത്തോട്ടിൽ പരിശോധന കർശനമാക്കിയതോടെ നാനൂറ് ലിറ്ററോളം കോടയാണ് ഒരാഴ്ച്ചയ്ക്കുള്ളിൽ പിടിച്ചെടുത്ത് നശിപ്പിച്ചത്.

എക്സൈസ് ഇന്റലിജൻസ് ബ്യൂറോയിൽ ലഭിക്കുന്ന രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധനകൾ ഏറെയും നടക്കുന്നത്. കഴിഞ്ഞ ദിവസം പുലർച്ചെ എക്സൈസ് കോന്നി റേഞ്ച് അധികൃതർ തണ്ണിത്തോട് വി കെ പാറയിൽ നടത്തിയ പരിശോധനയിൽ പാറത്തുണ്ടിയിൽ വീട്ടിൽ റെജി (45)യുടെ പറമ്പിൽ ബാരലിൽ സൂക്ഷിച്ചിരുന്ന അൻപത് ലിറ്റർ കോട പിടിച്ചെടുത്തു. വീടിന്റെ  തൊട്ടുമുൻപിലുള്ള പറമ്പിൽ ചപ്പുചവറുകൾ ഇട്ട് മൂടിയ നിലയിലാണ് കോട കണ്ടെത്തിയത്. പരിശോധനക്കിടയിൽ പ്രതി ഓടി രക്ഷപെട്ടതിനാൽ പിടികൂടാൻ കഴിഞ്ഞില്ല.

ഇയാൾക്കെതിരെ എക്സൈസ് അബ്കാരി കേസ് രജിസ്റ്റർ ചെയ്തു. റെയ്ഡിൽ വനിതാ സി ഇ ഓ രജിത ആർ, സിവിൽ എക്സൈസ് ഓഫീസർമാരായ ആസിഫ് സലീം, മുകേഷ് എം, രാഹുൽ വി എസ് തുടങ്ങിയവർ പങ്കെടുത്തു. മുമ്പ്  തണ്ണിത്തോട് ഇടക്കണ്ണം വി കെ പാറ എന്നിവിടങ്ങളിലും എക്സൈസ് കോട കണ്ടെത്തിയിരുന്നു. വ്യാജവാറ്റ് ശ്രദ്ധയിൽ പെട്ടാൽ പൊതുജനങ്ങൾക്ക് 9400069482 ഈ നമ്പറിൽ ബന്ധപ്പെടാമെന്നും എക്സൈസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഹംഭാവം കമ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല ; പിണറായിക്കെതിരെ രൂക്ഷവിമർശനവുമായി സിപിഐ

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് നടത്തിയ...

മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ

0
ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ. സംഘർഷം മറ്റിടങ്ങളിലേക്ക് പടരാതെയിരിക്കാൻ...

മണ്ണിടിച്ചിൽ : കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ റോഡിൽ പൂർണ്ണമായും ഗതാഗതം നിരോധിച്ചു

0
കണ്ണൂർ : മണ്ണിടിച്ചിലിനെ തുടർന്ന് വയനാട്-കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ...

ടി.പി. വധക്കേസ് : സിപിഎം സഹയാത്രികനായ അഭിഭാഷകനെ മാറ്റി സർക്കാർ

0
ന്യൂഡൽഹി : പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ടി.പി. വധക്കേസിൽ സുപ്രീം...