കോന്നി : തണ്ണിത്തോട്ടിൽ അജ്ഞാത ജീവിയുടെ ആക്രമണത്തിൽ മുയലുകൾ ചത്തു. ഇടക്കണ്ണം ചരിവുകാലായിൽ ജോയിയുടെ വീട്ടിലായിരുന്നു സംഭവം. തടി കൊണ്ടും ഇരുമ്പ് കൊണ്ടും നിർമ്മിച്ച രണ്ട് കൂടുകളിലായി പതിനഞ്ച് മുയലുകളാണ് ഉണ്ടായിരുന്നത്. ഇതിൽ രണ്ട് ഗർഭിണികളായ മുയലുകളെ രണ്ട് കൂടുകളിലൊന്നിൽ മാറ്റി പാർപ്പിച്ചിരിക്കുകയായിരുന്നു. രണ്ട് മുയൽ കുഞ്ഞുങ്ങൾ ഒഴികെ ബാക്കി എല്ലാം അജ്ഞാത ജീവിയുടെ ആക്രമണത്തിൽ ചത്തു. രക്ഷപെട്ട മുയൽ കുഞ്ഞുകളുടെ ശരീരത്തിലും മുറിവുകളുണ്ട്. മുയലുകളുടെ ശരീര ഭാഗങ്ങൾ തിന്ന അവസ്ഥയിലാണ് ജഡം കാണപ്പെട്ടത്. തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷൻ അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാൽ സംഭവ സ്ഥലത്ത് നിന്ന് കാൽപ്പാടുകളൊന്നും കണ്ടെടുക്കുവാന്‍ സാധിച്ചില്ല. അതിനാല്‍ ആക്രമിച്ച ജീവി ഏതാണെന്ന് സ്ഥിരീകരിക്കുവാൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും വനപാലകർ പറഞ്ഞു.
തണ്ണിത്തോട്ടിൽ അഞ്ജാതജീവിയുടെ ആക്രമണത്തിൽ മുയലുകൾ ചത്തു
RECENT NEWS
Advertisment