ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ ഇ ഡിക്ക് മൊഴി നൽകി തന്ത്രി കണ്ഠരര് രാജീവര്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ ഇ ഡിക്ക് മൊഴി നൽകി തന്ത്രി കണ്ഠരര് രാജീവര്. ഭരണപരമായ ഒരുകാര്യത്തിലും ഇതുവരെ ഇടപെട്ടിട്ടില്ല സ്വർണക്കൊള്ള നടന്നിട്ടുണ്ടെങ്കിൽ അതിന് ഉത്തരവാദി ബോർഡ് അധികൃതരും ഉദ്യോഗസ്ഥരുമാണ്. ആചാരപരമായ കാര്യങ്ങൾ യഥാവിധി നടക്കുന്നുവെന്ന് ഉറപ്പാക്കുകയായിരുന്നു തന്റെ ചുമതല. ബോർഡിന്റെ ഭരണപരമായ തീരുമാനങ്ങളിൽ തനിക്ക് റോളില്ല. അവരുടെ തീരുമാനങ്ങളിൽ വിധി കൽപ്പിക്കാൻ താൻ ആളല്ലെന്നും ഉണ്ണികൃഷ്ണൻ പോറ്റിയെ സ്പോൺസറായിട്ട് സന്നിധാനത്തേക്ക് എത്തിച്ചത് താനല്ലെന്നും തന്ത്രി ഇ ഡിയ്ക്ക് മുന്നിൽ നൽകിയ മൊഴിയിൽ വ്യക്തമാക്കി.

ഇന്നലെയാണ് തന്ത്രിയെ കൊച്ചിയിലെ ഇ ഡി ഓഫീസിലേക്ക് ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയത്. ഏകദേശം 6 മണിക്കൂറോളം ചോദ്യം ചെയ്യൽ നീണ്ടും. തന്ത്രിയുടെ മൊഴി വിശദമായി പരിശോധിക്കുകയാണ് ഇ ഡി. ആവശ്യമെങ്കിൽ തന്ത്രിയെ വീണ്ടും വിളിപ്പിക്കും. 2019 മുതൽ 2025 വരെയുള്ള കാലയളവിൽ കള്ളപ്പണം ഇടപാട് നടന്നിട്ടുണ്ടോ, പ്രതികളായിട്ടുള്ളവരുടെ സ്വത്തുവകകളിൽ ഈ കാലയളവിൽ എത്രത്തോളം വർധനവുണ്ടായി തുടങ്ങിയ കാര്യങ്ങളാണ് ഇ ഡി പ്രധാനമായും പരിശോധിക്കുന്നത്. വാജിവാഹന കൈമാറ്റത്തിലടക്കം ED യുടെ കൂടുതൽ പരിശോധന ഉണ്ടാകും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു : തിരിഞ്ഞുനോക്കാതെ അധികൃതർ

0
​വെച്ചൂച്ചിറ : വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം വൻതോതിൽ പാഴായിപ്പോയിട്ടും...

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...