തിരുവനന്തപുരം : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധികാരികൾ ക്ഷേത്രങ്ങളുടെ ഭൂമി പാട്ടത്തിന് നൽകുന്നതിനും ജംഗമ സ്വത്തുകൾ ലേലം ചെയ്ത് വിൽക്കുന്നതിനും നടത്തുന്ന നീക്കത്തിനു പിന്നിൽ വൻ അഴിമതിയുണ്ടെന്ന് അഖില കേരള തന്ത്രി മണ്ഡലം സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് .രാധാകൃഷ്ണന്‍ പോറ്റി ആരോപിച്ചു.
അന്യാധീനപ്പെട്ട വസ്തുക്കൾ തിരികെ പിടിക്കണമെന്ന 7.10.99-ലെയും 17.1.2003-ലെയും ഉത്തരവുകൾ നടപ്പാക്കാത്ത ദേവസ്വം ബോര്‍ഡിന്റെ ഇപ്പോഴത്തെ നീക്കം ക്ഷേത്രങ്ങളുടെ നിലനിൽപ്പിനുതന്നെ ഭീഷണിയാണ്. ഭക്തര്‍ ഭഗവാന് സമർപ്പിക്കുന്ന ജംഗമ വസ്തുക്കൾ സൂക്ഷിപ്പ് കൂലിയായ തുക രസീത് മുഖേന അടയ്ക്കുന്നുമുണ്ട്.. സ്വത്തുകൾ സൂക്ഷിച്ച് സംരക്ഷിയ്ക്കേണ്ട ദേവസ്വം ബോര്‍ഡ് “വിത്ത് കുത്തി ഉണ്ണുന്ന ” നിലപാട് തുടർന്നാൽ ശക്തമായ ഭക്തജന പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്നതിന് അഖില കേരള തന്ത്രി മണ്ഡലം സംസ്ഥാന നിർവ്വാഹകസമിതി തീരുമാനിച്ചു.