പൊതുപരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് എസ്എസ്‌കെ മാസ്‌ക് വിതരണം തുടങ്ങി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പൊതുപരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് സമഗ്രശിക്ഷ കേരളത്തിന്റെ (എസ്എസ്‌കെ) ആഭിമുഖ്യത്തില്‍ വീടുകളിലെത്തി മാസ്‌കുകള്‍ വിതരണം തുടങ്ങി. 26-ന് ആരംഭിക്കുന്ന എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ നടത്തിപ്പിനായാണ് 40,000 മാസ്‌ക് വിതരണം ചെയ്യുന്നത്. എസ്എസ്‌കെ ട്രെയിനര്‍, സിആര്‍സി കോ-ഓര്‍ഡിനേറ്റര്‍, റിസോഴ്‌സ് അധ്യാപകര്‍, ജനപ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍, സ്‌കൂള്‍ പിടിഎ, മാതൃസമിതി എന്നിവരും സംഘത്തിലുണ്ട്.

പരീക്ഷാ കേന്ദ്രത്തില്‍ എത്തുന്നവര്‍ വീട്ടില്‍ നിന്നുതന്നെ മുഖാവരണം ധരിച്ച് പോകുമെന്ന് ഉറപ്പുവരുത്തും. ഇതോടൊപ്പം സുരക്ഷാ മാര്‍ഗനിര്‍ദേശ നോട്ടീസുകളും വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നുണ്ട്. രോഗവ്യാപന സാധ്യത പൂര്‍ണമായും ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് 11 ബിആര്‍സികളിലെ ജീവനക്കാര്‍ മാസ്‌കുകള്‍ നേരിട്ട് എത്തിക്കുന്നത്.
പ്രഥമിക ചികിത്സാ കേന്ദ്രത്തിലെ ഡോക്ടര്‍മാരുമായി ബന്ധപ്പെട്ട് പഞ്ചായത്ത് തലത്തില്‍ ഇന്‍വിജിലേറ്റര്‍മാര്‍ക്ക് സുരക്ഷാമാര്‍ഗങ്ങളെപ്പറ്റി നിര്‍ദേശം നല്‍കുന്നതും, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം നല്‍കുന്നതും എസ്എസ്‌കെ ആണെന്ന് ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ കെ വി അനില്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷൻ : പരിശോധന ശക്തമാക്കും ; കർശന നടപടിക്ക് ഒരുങ്ങി എംവിഡി

0
തിരുവനന്തപുരം: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് ഒരുങ്ങി എംവിഡി. സംസ്ഥാനത്താകെ...