ബിജെപി വക്താവെന്ന കോൺഗ്രസ് നേതാവിന്റെ വിമർശനത്തിന് തരൂരിന്റെ മറുപടി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് പാനമയിലെ ഇന്ത്യൻ എംബസിയിൽ വിദേശ പ്രതിനിധികളുമായി സംസാരിക്കുമ്പോൾ ശശി തരൂർ കേന്ദ്രസർക്കാരിനെ പുകഴ്ത്തിയതിൽ കോൺഗ്രസിൽ അമർഷമുയർന്നിരുന്നു. തരൂരിനെ രൂക്ഷഭാഷയിൽ വിമർശിച്ച കോൺഗ്രസ് നേതാവ് ഉദിത് രാജ് തരൂരിനെ ബിജെപിയുടെ സൂപ്പർ വക്താവായി പ്രഖ്യാപിക്കണമെന്ന് പരിഹസിക്കുകയുണ്ടായി. ബിജെപി നേതാക്കൾപോലും ചെയ്യാത്ത മോദി വാഴ്ത്തലാണ് തരൂർ നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. വിദേശ സന്ദർശനത്തിലേർപ്പെട്ട തരൂർ തനിക്കെതിരെ കോൺഗ്രസ് നേതാവ് ഉയർത്തിയ ഈ വിമർശനങ്ങൾക്ക് എക്‌സിൽ പരോക്ഷ മറുപടിയുമായി തരൂർ രംഗത്തുവന്നു.

തനിക്ക് ഇതിനൊന്നും സമയമില്ലെന്നും ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാനുണ്ടെന്നും വ്യക്തമാക്കിയാണ്‌ തരൂർ മറുപടി നൽകിയിരിക്കുന്നത്. ഞാൻ വ്യക്തമായും സ്പഷ്ടമായും സംസാരിച്ചത് ഭീകരാക്രമണങ്ങൾക്കുള്ള തിരിച്ചടികളെക്കുറിച്ചാണ് അല്ലാതെ മുൻകാല യുദ്ധങ്ങളെക്കുറിച്ചല്ലെന്നും തരൂർ പറഞ്ഞു. ‘പതിവുപോലെ വിമർശനങ്ങളും ട്രോളുകളും എന്റെ കാഴ്ചപ്പാടുകളെയും വാക്കുകളെയും അവർക്ക് ഇഷ്ടമുള്ളതുപോലെ വളച്ചൊടിച്ചുകൊണ്ടുള്ളതാണ്‌. എനിക്ക് ഇതിനേക്കാൾ നല്ല കാര്യങ്ങൾ ചെയ്യാനുണ്ട്’ തരൂർ എക്‌സിൽ കുറിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...