‘ആ ബോട്ട് നാട്ടിലെത്തും’ ദുരന്തമുഖത്ത് കൈത്താങ്ങാകാൻ യുഎഇയിൽ നിന്ന് പ്രവാസിയുടെ ചെറുബോട്ട് കേരളത്തിലെത്തും

For full experience, Download our mobile application:
Get it on Google Play

ദുബൈ: വയനാട് ഉരുള്‍പൊട്ടൽ ദുരന്തത്തിൽ ചാലിയാറില്‍ ഉള്‍പ്പെടെയുള്ള രക്ഷാപ്രവര്‍ത്തനത്തിന് സഹായമാകുന്ന ചെറുബോട്ട് യുഎഇയില്‍ നിന്ന് കേരളത്തിലെത്തും. യുഎഇയില്‍ നിന്ന് പ്രവാസി അയക്കുന്ന ചെറുബോട്ട് നാട്ടിലേക്ക് കൊണ്ടുപോകാൻ തയ്യാറായി ഒരാള്‍ വന്നതായി പ്രവാസിയായ സാദിഖ് അറിയിച്ചു. യുഎഇയില്‍ തന്നെയുള്ള നാട്ടിലേക്ക് പോകുന്ന ആര്‍ജെയാണ് ബോട്ട് നാട്ടിലെത്തിക്കാൻ തയ്യാറായത്. ബോട്ട് കൊണ്ടുപോകാൻ നേരത്തെ സാദിഖ് നാട്ടിലേക്ക് പോകുന്നവരുടെ സഹായം തേടിയിരുന്നു. ഇതുസംബന്ധിച്ച് വാര്‍ത്തയും നല്‍കിയിരുന്നു. സഹായത്തിന് നന്ദിയുണ്ടെന്ന് സാദിഖ് പറഞ്ഞു.

കേരളത്തെ നടുക്കിയ വയനാട് ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കുന്നതിനായി വിവിധ തലങ്ങളില്‍ നിന്ന് സഹായങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് പ്രവാസ ലോകത്ത് നിന്നും പലരും സഹായസന്നദ്ധത അറിയിച്ചുകൊണ്ട് രംഗത്തെത്തിയത്. ഇതിനിടെയാണ് രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കാവുന്ന ബോട്ട് നാട്ടിലെത്തിക്കാന്‍ സഹായം തേടി പ്രവാസി മലയാളിയായ സാദിഖ് രംഗത്തെത്തിയത്. ദുബൈയിൽ നിന്നോ ഷാർജയിൽ നിന്നോ മറ്റ് ലഗേജ്‌ ‌ ഇല്ലാതെ യാത്ര ചെയ്യുന്നവർ ഉണ്ടെങ്കിൽ അറിയിക്കണമെന്നായിരുന്നു സാദിഖിന്‍റെ അഭ്യര്‍ത്ഥന. അഞ്ച് പേര്‍ക്ക് ഉപയോഗിക്കാവുന്ന ഒരു ബോട്ടാണ് നാട്ടിലെത്തിക്കുന്നത്. 28 കിലോ ഭാരം ഉണ്ട്. 60cm നീളം,. 35cm വീതി, 52cm ഉയരം ഉള്ളതാണ് ബോട്ട്. നാട്ടിൽ രക്ഷ പ്രവർത്തനത്തിന് ഉപയോഗിക്കാനാണ് ഈ ചെറിയ ബോട്ട്. മേപ്പാടി മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായവരുടെ മൃതദേഹങ്ങള്‍ ഇപ്പോഴും മലപ്പുറം നിലമ്പൂരില്‍ ചാലിയാറില്‍ നിന്നും മൃതദേഹങ്ങള്‍ കണ്ടെടുക്കുന്നുണ്ട്. ഇവിടങ്ങളില്‍ ഉള്‍പ്പെടെ തെരച്ചിലിന് സഹായകരമാകുന്ന ചെറുബോട്ടാണ് നാട്ടിലെത്തുക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഈ സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യണം : ആവശ്യം...

0
ന്യൂഡല്‍ഹി: ഈ സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാര്‍ത്ഥികളെ അഭിസംബോധന...

യമൻ അതിർത്തിയിൽ വീണ്ടും സംഘർഷം രൂക്ഷം; സൈനിക കേന്ദ്രങ്ങൾക്കുനേരെയുണ്ടായ ഹൂതി ആക്രമണത്തിൽ 30തിലേറെ സർക്കാർ...

0
സന: അന്താരാഷ്ട്ര അം​ഗീകാരമുള്ള യമൻ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ ആക്രമണം നടത്തി...

ആർ. സുഗതന് നൽകിയ എസ്കോർട്ട് പരോൾ റദ്ദാക്കി ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്

0
തിരുവനന്തപുരം: കാപ്പ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ സുഗതന്...

പാകിസ്ഥാൻ ഈന്തപ്പഴത്തിന്റെ അനധികൃത ഇറക്കുമതി; ഗുജറാത്ത് തീരത്ത് വൻ വേട്ടയുമായി റവന്യൂ ഇന്റലിജൻസ്

0
അഹമ്മദാബാദ്: നിരോധനം മറികടന്ന് പാകിസ്ഥാനിൽനിന്ന് അനധികൃതമായി ഇറക്കുമതി ചെയ്ത 364 ടൺ...