സഹകരണ മേഖലയുടേത് ഓണക്കാലത്തെ ഏറ്റവും മികച്ച വിപണി ഇടപെടല്‍ : ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരളത്തിന്റെ ജനകീയ ബദലുകളില്‍ ഒന്നായ സഹകരണ മേഖല ഈ ഓണക്കാലത്ത് ഏറ്റവും മികച്ച വിപണി ഇടപെടല്‍ ആണ് നടത്തുന്നത് എന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. അങ്ങാടിക്കല്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണം സഹകരണ വിപണി ഉദ്ഘാടനവും അക്കാദമിക് രംഗത്ത് മികവ് പുലര്‍ത്തിയ വിദ്യാര്‍ഥികള്‍ക്കുള്ള അനുമോദനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഓരോരുത്തര്‍ക്കും ഓണം ആഘോഷിക്കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കുകയാണ്. മിതമായ നിരക്കില്‍ കൃത്യമായ അളവിലും തൂക്കത്തിലും ആളുകള്‍ക്ക് ഉല്‍പന്നങ്ങള്‍ വാങ്ങുന്നതിനുള്ള സൗകര്യം ഉണ്ട്. അങ്ങടിക്കല്‍ സഹകരണ ബാങ്ക് ശ്ലാഘനീയമായ വിപണി ഇടപെടല്‍ ആണ് നടത്തുന്നത്. ഈ ഉദ്യമം ജനങ്ങള്‍ക്ക് പ്രയോജനപ്രദമാകുമെന്നും വിദ്യാര്‍ത്ഥികള്‍ സ്വപ്നങ്ങളെ പിന്തുടര്‍ന്ന് ഉന്നതങ്ങളില്‍ എത്തി ചേരണം എന്നും മന്ത്രി പറഞ്ഞു.

ഓണക്കാലത്ത് ജനങ്ങളെ സഹായിക്കാന്‍ വേണ്ടി ആണ് സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സഹകരണ ബാങ്കുകള്‍ കണ്‍സ്യൂമര്‍ഫെഡുമായി ചേര്‍ന്ന് ഇത്തരം ഓണ വിപണികള്‍ സംഘടിപ്പിക്കുന്നത് എന്ന് അധ്യക്ഷത വഹിച്ച് സംസാരിച്ച ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട സാമ്പത്തികം പോലും തരാതെ കേന്ദ്ര സര്‍ക്കാര്‍ ഞെരുക്കുന്ന അവസ്ഥയില്‍ പോലും സംസ്ഥാന സര്‍ക്കര്‍ ജനങ്ങള്‍ക്ക് ഒപ്പമാണ് എന്നതിന്റെ ഉദാഹരണമാണ് ഇത്തരം ഓണ വിപണികള്‍. എല്ലാ ജനങ്ങള്‍ക്കും ഓണം ആഘോഷിക്കാന്‍ ഉള്ള സാഹചര്യം സൃഷ്ടിക്കുക ആണെന്നും വിദ്യാര്‍ഥികളുടെ ഓരോ വിജയങ്ങളും മുന്നോട്ടുള്ള പ്രയാണത്തിന് കരുത്ത് പകരുന്നത് ആകണമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.

ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബീനാപ്രഭ, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍.ബി രാജീവ് കുമാര്‍, കൊടുമണ്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ശ്രീധരന്‍, വൈസ് പ്രസിഡന്റ് ധന്യദേവി, കൊടുമണ്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി ചെയര്‍മാന്‍ എ.എന്‍ സലിം, വാര്‍ഡ് അംഗം ആര്‍ ജിതേഷ്‌കുമാര്‍, ബാങ്ക് പ്രസിഡന്റ് കെ.കെ അശോക് കുമാര്‍, സെക്രട്ടറി ജി.ഷീജ, മുന്‍ബാങ്ക് പ്രസിഡന്റുമാരായ എന്‍.വിജയരാജന്‍, പി.കെ പ്രഭാകരന്‍, സി.വി ചന്ദ്രന്‍, എം.ആര്‍.എസ് ഉണ്ണിത്താന്‍, ഡി. രാജാറാവു, എസ്എന്‍വി ഹയര്‍സെക്കന്ററി സ്‌കൂള്‍ മാനേജര്‍ രാജന്‍ ഡി. ബോസ്, വൈസ് പ്രസിഡന്റ് പി.സതീഷ് കുമാര്‍, കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിരവധി ക്രിമിനൽ കേസുകളിൽ പ്രതി ; തിരുവനന്തപുരം സ്വദേശിയെ കാപ്പ നിയമം പ്രകാരം വീണ്ടും...

0
കൊച്ചി : കൊച്ചിയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ തിരുവനന്തപുരം സ്വദേശിയെ...

നീറ്റ് പരീക്ഷ ; കള്ളനെ പിടികൂടുന്നതിന് പകരം ഇരയെ പൂട്ടിയിടുന്നത് പോലെയാണ് മോദി സർക്കാറിന്റെ...

0
ഡൽഹി: നീറ്റ് പുനഃപരീക്ഷയ്ക്ക് മുന്നോടിയായി ടെലിഗ്രാമിന് കേന്ദ്രം ഏർപ്പെടുത്തിയ നിയന്ത്രണത്തിനെതിരെ ലോക്സഭാ...

കോന്നിക്ക് സമീപം ശബരിമല തീർത്ഥാടകരുടെ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചു : കുട്ടി ഉൾപ്പെടെ...

0
കോന്നി: ശബരിമല തീർത്ഥാടകരുടെ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് കുട്ടി ഉൾപ്പെടെ...

പിഎം ശ്രീയിൽ മുഖ്യമന്ത്രി കളവ് പറയുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ

0
തിരുവനന്തപുരം: പിഎം ശ്രീയിൽ മുഖ്യമന്ത്രി കളവ് പറയുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി...