സെക്കന്‍റ് ഷോ അനുവദിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ അടച്ചിടുമെന്ന് ഫിലിം ചേംബര്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സെക്കന്‍റ്  ഷോകൾ അനുവദിക്കാത്തതിനാൽ തിയറ്ററുകൾ അടച്ചിടാനുള്ള കടുത്ത തീരുമാനത്തിലേക്ക് ഫിലിം ചേംബർ. സർക്കാരിനോട് പല തവണ ആവശ്യപ്പെട്ടിട്ടും മറുപടി നൽകാത്തതിൽ ഫിലിം ചേംബറിന് അമർഷമുണ്ട്. തീരുമാനമെടുക്കാൻ ഫിലിം ചേംബർ അടിയന്തര യോഗം ഇന്ന് കൊച്ചിയിൽ വിളിച്ചു ചേർത്തിട്ടുണ്ട്. കോവിഡ് കാലത്തെ സിനിമാ വ്യവസായത്തിലെ പ്രതിസന്ധികൾ സംഘടനകൾ സർക്കാരിന് മുമ്പാകെ അറിയിച്ചിരുന്നു. സെക്കന്‍റ് ഷോകൾ അടക്കം വേണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് ഫിലിം ചേംബർ കത്ത് നൽകിയിരുന്നു. തിയറ്ററുകൾക്ക് വരുമാനത്തിന്റെ 40 ശതമാനവും സെക്കന്‍റ്  ഷോയിലൂടെ ആണ് ലഭിക്കുന്നത്.

എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ തിയറ്ററുകൾ തുറന്നു പ്രവർത്തിക്കുന്നത് ഭീമമായ നഷ്ടം ഉണ്ടാക്കുന്നു. സെക്കന്‍റ്  ഷോ അനുവദിക്കാത്തതിനാൽ രണ്ടാഴ്ചയായി പുതിയ സിനിമകൾ റിലീസ് ചെയ്തിട്ടില്ല. സർക്കാരിൽ നിന്ന് അനുകൂല മറുപടി ലഭിച്ചിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് ഫിലിം ചേംബർ യോഗം ഇന്ന് കൊച്ചിയിൽ വിളിച്ചു ചേർത്തത്. നിർമാതാക്കൾ, വിതരണക്കാർ, തിയറ്റർ ഉടമകൾ എന്നിവരുടെ പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുക്കുക. മന്ത്രി എ കെ ബാലൻ വ്യാഴാഴ്ച മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങൾ ധരിപ്പിക്കാമെന്ന് അറിയിച്ചെങ്കിലും തിയറ്ററുകൾ അനിശ്ചിത കാലത്തേക്ക് അടച്ചിടുന്നത് അടക്കമുള്ള കടുത്ത തീരുമാനം ഇന്ന് യോഗത്തിൽ ഉണ്ടായേക്കും. നിർമാതാക്കളും വിതരണക്കാരും യോഗത്തിൽ ഇതേ നിലപാട് സ്വീകരിക്കാനാണ് സാധ്യത.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...