കേരള നിയമസഭയുടെ പത്താം സമ്മേളനത്തിന് നാളെ തുടക്കമാകും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ലോക്സഭ തെരഞ്ഞെടുപ്പിന് മുന്‍പ് എല്‍.ഡി.എഫ് – യു.ഡി.എഫ് രാഷ്ട്രീയപോരിന് വേദി തുറന്ന് പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനത്തിന് നാളെ തുടക്കമാകും. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനത്തിന് തുടക്കമാകുന്നത്. പ്രസംഗത്തിലെ കേന്ദ്രത്തിനെതിരായ വിമർശനങ്ങള്‍ ഗവർണർ വായിക്കുമോ എന്ന ആകാംക്ഷ നിലനില്‍ക്കുന്നുണ്ട്. എക്സാലോജിക്,അയോധ്യ പ്രാണ പ്രതിഷ്ഠ,നവകേരളസദസിലെ പ്രതിഷേധത്തിനെതിരായ പൊലീസ് നടപടികള്‍, മന്ത്രിസഭയുടെ ഡല്‍ഹി സമരം അടക്കം നിയമസഭാ സമ്മേളനത്തില്‍ കത്തിക്കയറും .ഫെബ്രുവരി അഞ്ചിനാണ് സംസ്ഥാന ബജറ്റ്.

തെരഞ്ഞെടുപ്പുകള്‍ക്ക് മുന്‍പ് നിയമസഭ സമ്മേളനങ്ങള്‍ അതിന്‍റെ പ്രചാരണത്തിന്‍റെ കേളികൊട്ടാറാവുന്നതാണ് പതിവ്. ലോക്സഭ തെരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തിനില്‍ക്കെ ഇത്തവണയും അതിന് മാറ്റമുണ്ടാകില്ല. തെരഞ്ഞെടുപ്പ് ഗോദയില്‍ പുറത്തെടുക്കാനുള്ള അസ്ത്രങ്ങളില്‍ പലതും നിയമസഭയിലിറക്കി മുന്നണികള്‍ വീറും വാശിയും കാട്ടുമെന്നുറപ്പ്. സർക്കാർ ഗവർണർ പോരിന്‍റെ നാളുകളിലൂടെയാണ് കേരളം കടന്നുപോകുന്നത്.അതിനാല്‍ സമ്മേളനത്തിലെ ഒന്നാം ദിനത്തിലെ നയപ്രഖ്യാപനത്തിലേക്ക് തന്നെയാണ് രാഷ്ട്രീയകേരളത്തിന്‍റെ കണ്ണും കാതും.നയപ്രഖ്യാപനത്തിന് ഗവർണർ നിയമസഭയ്ക്ക് മുന്നില്‍ വന്നിറങ്ങുന്നതാകും അടുത്ത് കാലത്ത് കേരളം കാണാന്‍ പോകുന്ന ഏറ്റവും കൗതുകമുള്ള ദൃശ്യം. അപ്പോഴും മന്ത്രിസഭ പുനസംഘടനവേദിയിലേത് പോലെ ഗവർണർ മുഖ്യമന്ത്രിയോട് മുഖം തിരിക്കുമോ എന്നതും കണ്ടറിയണം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉറക്കെ പാട്ടുവെച്ചതിനെ ചൊല്ലി തർക്കം ; അച്ഛനും മകനും കുത്തേറ്റ് മരിച്ചു

0
മുംബൈ: ഉറക്കെ പാട്ടുവെച്ചതിനെച്ചൊല്ലിയുണ്ടായ കുടുംബതർക്കത്തിനൊടുവിൽ പിതാവും മകനും കുത്തേറ്റ് മരിച്ചു. മുംബൈ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
പ്രവേശനം പുന്നപ്ര കേപ്പ് കാമ്പസിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്‍റ് ആന്‍റ് ടെക്‌നോളജിയില്‍ ദ്വിവത്സര...

താമരശ്ശേരി ഫ്രഷ് കട്ട് അറവു മാലിന്യ ഫാക്ടറി അടച്ചുപൂട്ടാനുള്ള മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഉത്തരവ്...

0
താമരശ്ശേരി: കോഴിക്കോട് താമരശ്ശേരി ഫ്രഷ് കട്ട് അറവു മാലിന്യ ഫാക്ടറി അടച്ചുപൂട്ടാനുള്ള...

പോസ്റ്റ് ഓഫീസുകൾ കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന മോഷ്ടാവ് പിടിയിൽ

0
കൊച്ചി: പോസ്റ്റ് ഓഫീസുകൾ കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന മോഷ്ടാവ് പിടിയിൽ. ഉത്തർപ്രദേശ്...