16-ാമത് കുട്ടികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസ് നടന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : 16-ാമത് കുട്ടികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാതല പരിപാടികളും മത്സരങ്ങളും കോഴഞ്ചേരി ഗവ. ഹൈസ്‌കൂളില്‍ നടന്നു. സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ ജൈവവൈവിധ്യ സംരക്ഷണം സംബന്ധിച്ച അവബോധം വളര്‍ത്തുന്നതിനായി സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് സംസ്ഥാന വിദ്യാഭ്യാസവകുപ്പിന്റെ സഹകരണത്തോടെ നടത്തിവരുന്ന പദ്ധതിയാണിത്. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് മെമ്പറായ കെ വി ഗോവിന്ദന്‍ കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തു. വളര്‍ന്നുവരുന്ന തലമുറയില്‍ പരിസ്ഥിതിയുടെയും ജൈവവൈവിധ്യത്തിന്റെയും പ്രാധാന്യത്തെപ്പറ്റിയും സംരക്ഷണത്തെപ്പറ്റിയും അവബോധമുണ്ടാക്കുകയാണ് കുട്ടികളുടെ കോണ്‍ഗ്രസിലൂടെ ലക്ഷ്യമിടുന്നതെന്നും കാലാവസ്ഥ വ്യതിയാനം, അധിനിവേശജീവജാലങ്ങളുണ്ടാക്കുന്ന ഭീഷണികള്‍ എന്നിവയെപ്പറ്റി കുട്ടി ശാസ്ത്രഞ്ജന്മാര്‍ ബോധവാന്‍മാരാകണമെന്നും അദ്ദേഹം പറഞ്ഞു.

കോഴഞ്ചേരി ഗവ. ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഇഷാര ആനന്ദ് അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ ജൈവവൈവിധ്യ ക്ലബ്ബ് കോര്‍ഡിനേറ്ററായ ജി ശ്രീരഞ്ജു, കേരളസംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ജില്ലാ കോര്‍ഡിനേറ്റര്‍ അരുണ്‍ സി രാജന്‍, ജൈവവൈവിധ്യ ബോര്‍ഡിന്റെ ജില്ലാ സാങ്കേതിക സമിതി അംഗങ്ങളായ ഡോ. വി പി തോമസ്, ഡോ. എ ജെ റോബി, ഡോ. അഞ്ജു വി ജലജ്, ഡോ. ജിതേഷ് കൃഷ്ണന്‍, മത്സരവിധികര്‍ത്താക്കളായ ഡോ. ലിനി കെ മാത്യൂ, സുജി അന്ന വര്‍ഗീസ്, സുചിത്ര ജി കൃഷ്ണന്‍, ഡിപിഎസ്‌സി ബോസ്, എസ് വിനോദ് കുമാര്‍, മത്സരാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, ജൈവവൈവിധ്യ ക്ലബ്ബ് അധ്യാപക കോര്‍ഡിനേറ്റര്‍മാര്‍, എന്നിവര്‍ പങ്കെടുത്തു. ജൂനിയര്‍ സീനിയര്‍ വിഭാഗങ്ങളിലായി ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി 120 വിദ്യാര്‍ഥികള്‍ പ്രോജക്ട് അവതരണം, ഉപന്യാസമത്സരം, പെന്‍സില്‍ ഡ്രോയിങ്, പെയിന്റിങ് ( വാട്ടര്‍ കളര്‍) എന്നീ മത്സരങ്ങളില്‍ പങ്കെടുത്തു. വിജയികള്‍ക്ക് കോഴഞ്ചേരി ഗവ. ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഇഷാര ആനന്ദ് സമ്മാനദാനം നിര്‍വഹിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...

ഓണാഘോഷച്ചെലവ് ചുരുക്കി മാതൃകയായി പ്രവാസികൾ; സ്വരൂപിച്ച മൂന്ന് ലക്ഷം രൂപ രാജേഷിന്റെ കുടുംബത്തിന് കൈമാറി

0
കൊച്ചി: ചെറുപുഴ മീന്തുള്ളിയില്‍ രക്ഷാപ്രവര്‍ത്തനതിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി...

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവം; ചേന്തി അനിൽ അടക്കമുള്ളവർക്കെതിരെ കേസ്

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ വഴിയിൽ തടഞ്ഞതിൽ കേസ്. ഡിസിസി...