70-മത് പത്തനംതിട്ട ബ്രദറൻ കൺവൻഷന് തുടക്കമായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : 70-മത് പത്തനംതിട്ട ബ്രദറൻ കൺവൻഷൻ ബിബിഐ ട്രസ്റ്റ് പ്രസിഡന്റ് എമിരിറ്റസ് കെ. എ. ഫിലിപ്പ് ഉദ്ഘടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് റോയി മാത്യൂസ് അധ്യക്ഷത വഹിച്ചു. സുവിശേഷകൻ തോംസൺ ബി. തോമസ് പ്രാരംഭ സന്ദേശം നൽകി. ഒ.റ്റി. ചെറിയാൻ, ജോർജ് മാത്യു, ചാണ്ടപ്പിള്ള ഫിലിപ്പ്, വര്‍ഗീസ്  കെ. കുര്യൻ, സണ്ണി റ്റി. ഫിലിപ്പ്, വി. എസ്സ്. മാത്യു, മോനച്ചൻ ഏബ്രഹാം, മാത്യു റ്റി. ജി. എന്നിവർ വിവിധ ശുശ്രൂഷകൾ ചെയ്തു. പത്തനംതിട്ടയിലെ സുവിശേഷാലയ ഓഡിറ്റോറിയത്തിൽ ഇന്ന് മുതൽ 28 വരെയാണ് കൺവൻഷൻ.

രാത്രിയോഗങ്ങൾ ദിവസവും വൈകിട്ട് 6 മുതൽ 8 വരെയും പകൽയോഗങ്ങൾ 22 മുതൽ 27 വരെ രാവിലെ 10 മുതൽ 1 മണി വരെയും നടത്തും. നാളെ വൈകിട്ട് 6നു സമ്മേളനം തുടങ്ങും. 22ന് രാവിലെ സോദരി സമാജം, 23ന് സുവിശേഷ പ്രവർത്തകരുടെ സമ്മേളനം, 24ന് കുടുംബസംഗമം, 25ന് വൈഎംഇഎ ഫ് – എസ്ബിഎസ് സമ്മേളനം, 26ന് പാട്ടിന്റെ പട്ടുനൂൽ, 27ന് പ്രാർഥനായോഗം. സുവിശേഷകരായ എ.ജെ.സജി, ബിജു ആലടി, റോയ് മാത്യു മൈലപ്ര, സാമുവൽ ബി.തോമസ്, തോംസൺ ബി.തോമസ്, വർഗീസ് കെ.കുര്യൻ, ചാണ്ടപ്പിള്ള ഫിലിപ്പ് എന്നിവർ വചനശുശ്രൂഷ നടത്തും.

28ന് രാവിലെ 10 മുതൽ 1 മണി വരെ സംയുക്‌ത ആരാധനയോഗം. 22 മുതൽ 27 വരെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ലഹരിവിരുദ്ധ ബോധവൽക്കരണവും നടത്തുമെന്നു റോയ് മാത്യൂസ്, ഒ.ടി. ചെറിയാൻ, മോനിച്ചൻ ഏബ്രഹാം എന്നിവർ പറഞ്ഞു. പത്തനംതിട്ട സുവിശേഷാലയത്തിന്റെ ചുമതലയിലും പ്രാദേശിക ബ്രദറൻ സഭകളുടെ സഹകരണത്തോടെയുമാണ് കൺവൻഷൻ നടത്തുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എന്റെ ശബ്ദം ഇനി എനിക്ക് വേണ്ടി മാത്രം ; രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന സൂചനയുമായി...

0
കൊച്ചി: രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന സൂചന നല്‍കി അഖില്‍ മാരാര്‍. തന്റെ...

ലോകത്തെ ഞെട്ടിച്ച് പുതിയ പി.ആർ. തന്ത്രം ; ജനപിന്തുണ നേടാൻ ചാറ്റ് ജിപിടിയെ സ്വാധീനിച്ച്...

0
വാഷിങ്ടൺ : അമേരിക്കൻ ജനതയ്ക്കിടയിൽ ഇസ്രയേലിനുള്ള പിന്തുണ കുറഞ്ഞുവരുന്ന പശ്ചാത്തലത്തിൽ, പൊതുജനാഭിപ്രായത്തെ...

കാസർകോട് അച്ഛനും മകളും വീട്ടിൽ മരിച്ച നിലയിൽ

0
കാസർകോട്: ചെമ്മനാട് അച്ഛനും മകളും വീട്ടിൽ മരിച്ച നിലയിൽ. മീപ്പുഗിരി സ്വദേശികളായ...

അരുണാചൽ പ്രദേശിൽ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു

0
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ അപ്പർ സുബൻസിരിയിൽ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു....