യുവാവിനെ ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ഹരിപ്പാട്: ആലപ്പുഴയിൽ യുവാവിനെ ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതി പിടിയിൽ. ഹരിപ്പാട് തുലാം പറമ്പ് ഞണ്ടാരിക്കൽ വീട്ടിൽ സന്ദീപ് (36) ആണ് പിടിയിലായത്. വെട്ടുവേനി അമൃതം വീട്ടിൽ ഗിരീഷ് കുമാറിന് (42) ആണ് മർദ്ദനമേറ്റത്. മാസങ്ങൾക്ക് മുൻപ് പനച്ചൂർ ക്ഷേത്രത്തിലെ കുതിരകെട്ടുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30ഓടെ പൊത്തപ്പള്ളി അനന്തപുരം സ്കൂളിന് സമീപത്തെ കടയിൽ നിന്നും പച്ചക്കറി വാങ്ങി ബൈക്കിൽ പോകാൻ തുടങ്ങുകയായിരുന്ന ഗിരീഷ് കുമാറിനെ സന്ദീപ് പിന്നിലൂടെ ചെന്ന് ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തിനുശേഷം ഒളിവിൽ ആയിരുന്ന സന്ദീപിനെ ഹരിപ്പാട് എസ്.എച്ച്.ഒ അഭിലാഷ് കുമാർ കെ, സബ് ഇൻസ്പെക്ടർമാരായ ശ്രീകുമാർ, ഷൈജ, സിവിൽ പോലീസ് ഓഫീസർമാരായ സനീഷ്, നിഷാദ്, അരുൺകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പിടികൂടിയത്. കൊലപാതകശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ സന്ദീപ് പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളാ തീരത്തെ എംഎസ്‍സി എൽസ കപ്പൽ അപകടം ; അപകടകരമായ ചരക്കുകൾ കടലിനടിയിൽ തുടരുന്നുവെന്ന്...

0
കൊച്ചി: കൊച്ചി തീരത്ത് മുങ്ങിയ എംഎസ്‍സി എൽസ കപ്പലിന്റെ അവശിഷ്ടങ്ങൾ...

സംസ്ഥാനത്തിന്റെ പേര് മാറ്റം : കേരളം ബിൽ ചർച്ച കൂടാതെ ലോക്സഭ പാസാക്കി

0
ന്യൂഡൽഹി : സംസ്ഥാനത്തിൻറെ പേര് കേരളം എന്നാക്കുന്ന ബിൽ ചർച്ച കൂടാതെ...

കേരള ആര്‍ട്ടിസ്റ്റ് ഫെര്‍ട്ടേണിറ്റി (കാഫ്) കോന്നി സോണ്‍ പൊതുയോഗം നടന്നു

0
കോന്നി : കലാകാരന്‍മാരുടെ സംഘടനയായ കേരള ആര്‍ട്ടിസ്റ്റ് ഫെര്‍ട്ടേണിറ്റി (കാഫ്) കോന്നി...

മ്യൂസ് ഗ്ലിമ്മർ അവതരിപ്പിച്ച് മെറ്റ ; നീക്കത്തിന് പിന്നിൽ ചൈനീസ് സമ്മർദം

0
പെഴ്‌സണൽ കമ്പ്യൂട്ടറിൽ പ്രവർത്തിപ്പിക്കാവുന്നതും ഡൗൺലോഡ് ചെയ്യാവുന്നതുമായ AI മോഡൽ മ്യൂസ് ഗ്ലിമ്മർ...