വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന് ആരോപിച്ച് യുവതി നല്കിയ പരാതി വ്യാജമെന്ന് കണ്ടെത്തിയതിനെ തുടർന്ന് പ്രതിയെ വെറുതെ വിട്ടു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന് ആരോപിച്ച് യുവതി നല്കിയ പരാതി വ്യാജമെന്ന് കണ്ടെത്തിയതിനെ തുടർന്ന് പ്രതിയെ വെറുതെ വിട്ടു. കേസിൽ അറസ്റ്റിലായ താരിഖ് 32 ദിവസം ജയിലിൽ കഴിഞ്ഞിരുന്നു. പറവൂർ അതിവേഗ കോടതിയാണ് മാളികംപീടിക അറയ്ക്കൽ വീട്ടിൽ താരിഖിനെ കുറ്റവിമുക്തനാക്കിയത്. ആലുവ വെസ്റ്റ് പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത കേസാണിത്. 2019 ജൂലൈ 24നാണ് കേസിനാസ്പദമായ സംഭവം നടന്നത്. താരിക്കിന്റെ മാളികംപീടികയിലെ വീട്ടിലേക്കെത്തിച്ച യുവതിയെ പീഡിപ്പിച്ചെന്നായിരുന്നു പരാതി.

2020 നവംബർ 11നാണ് യുവതി മൊഴി നല്കിയത്. വിചാരണ വേളയിൽ കേസ് താരിഖിന്റെ ഭാര്യയും സുഹൃത്തും ചേർന്ന് ഗൂഢാലോചന നടത്തി കെട്ടിച്ചമച്ചതാണെന്നും മറ്റൊരാൾക്ക് എതിരെയും പരാതിക്കാരി സമാന പീഡന പരാതി നൽകിയെന്നുമുള്ള വാദം കോടതി ശരിവെച്ചു. മകളുടെ കസ്റ്റഡി ലഭിക്കാൻ വ്യാജ കേസ് നൽകിയെന്ന വാദവും കോടതി അംഗീകരിച്ചു. താരിഖിന്റെ ഭാര്യയായ മലപ്പുറം സ്വദേശിനിയും മാതാവും മൈനറായ മകളെ കൂട്ടി അതിജീവിതയുടെ വീട്ടിൽ സന്ദർശനം നടത്തിയതും പ്രതി ഭാഗത്തിന് തെളിയിക്കാൻ കഴിഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബൈക്ക് ലോറിയിലേക്ക് ഇടിച്ചു കയറി ; 20 മിനിറ്റോളം റോഡിൽ രക്തം വാർന്ന് 23...

0
പത്തനംതിട്ട: പുനലൂർ മുവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. ബൈക്ക് ലോറിയിലിടിച്ച്...

മുഖ്യമന്ത്രിക്കെതിരെ വന്നത് സുപ്രഭാതത്തിന്‍റെ മുഖപ്രസംഗം അല്ല, വ്യക്തിവിചാരം എന്ന കോളം ; വിശദീകരണവുമായി സുപ്രഭാതം...

0
കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെ വിമർശിച്ച് സമസ്ത മുഖപത്രമായ 'സുപ്രഭാതം' എഡിറ്റോറിയലിൽ...

ഒറീസയിൽ നിന്നും കഞ്ചാവ് വാങ്ങി കേരളത്തിലേക്ക് കൊണ്ടുവരുന്നതിനിടെ നാല് പേർ കോവളത്ത് പിടിയിൽ

0
തിരുവനന്തപുരം: ഒറീസയിൽ നിന്നും കഞ്ചാവ് വാങ്ങി കേരളത്തിലേക്ക് കൊണ്ടുവരുന്നതിനിടെ നാല് പേർ...

കൊല്ലത്ത് വീടിന്‍റെ പോർച്ചിൽ നിന്നും ബുള്ളറ്റ് ബൈക്ക് മോഷ്ടിച്ചു ; പ്രതിയെ തമിഴ്നാട്ടിലെത്തി പിടികൂടി...

0
കൊല്ലം: ബൈക്ക് മോഷ്ടാവായ തമിഴ്നാട് സ്വദേശിയെ തമിഴ്നാട്ടിലെത്തി പിടികൂടി കേരള പോലീസ്....