ബോംബ് ഭീഷണി ; കുവൈറ്റ് ദില്ലി വിമാനം വഴിതിരിച്ചുവിട്ടു

For full experience, Download our mobile application:
Get it on Google Play

അഹമ്മദാബാദ്: ടിഷ്യൂ പേപ്പറിൽ ബോംബ് ഭീഷണി. കുവൈറ്റ് ദില്ലി വിമാനം വഴിതിരിച്ചുവിട്ടു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. കുവൈറ്റിൽ നിന്ന് ദില്ലിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനമാണ് തട്ടിക്കൊണ്ട് പോകുമെന്നും ബോംബ് ഭീഷണിയെ തുടർന്നും തിരിച്ച് വിട്ടത്. വിമാനത്തിനുള്ളിലാണ് ടിഷ്യൂ പേപ്പറിൽ ഭീഷണി സന്ദേശം ലഭിച്ചത്. വിമാനം വെള്ളിയാഴ്ച രാവിലെ അഹമ്മദാബാദിലെ സർദാർ വല്ലഭായി പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തത്. ക്രൂ അംഗങ്ങൾ ഉൾപ്പെടെ 80 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ടിഷ്യൂ പേപ്പറിൽ അജ്ഞാതർ കൈ കൊണ്ട് എഴുതിയ നിലയിലാണ് ഭീഷണി സന്ദേശം കണ്ടെത്തിയത്.

ഭീഷണിയേക്കുറിച്ച് അറിയിപ്പ് ലഭിച്ചതോടെയാണ് എയർ ട്രാഫിക് കൺട്രോൾ വിമാനം അഹമ്മദാബാദിലേക്ക് തിരിച്ച് വിട്ടത്. ലാൻഡിംഗിന് പിന്നാലെ എല്ലാ യാത്രക്കാരെയും സുരക്ഷിതമായി വിമാനത്തിൽ നിന്ന് ഇറക്കി. വിമാനത്തിലുണ്ടായിരുന്ന എല്ലാ ലഗേജുകളും സ്ക്രീൻ ചെയ്തു. എന്നാൽ സംശയകരമായ ഒന്നും തന്നെ കണ്ടെത്താനായില്ലെന്നാണ് വിമാനത്താവള അധികൃതർ വിശദമാക്കുന്നത്. സമീപ കാലത്ത് ഇൻഡിഗോ വിമാനങ്ങൾക്കെതിരെ ഇത്തരം ഭീഷണി സന്ദേശം വർദ്ധിച്ചിരുന്നു.

രണ്ട് ആഴ്ച മുൻപാണ് ദില്ലിയിൽ നിന്ന് പശ്ചിമ ബംഗാളിലെ ബാഗ്ഡോഗ്ര സമാനമായ ഭീഷണിയേ തുടർന്ന് ലക്നൌവ്വിലേക്ക് വഴി തിരിച്ച് വിട്ടിരുന്നു. എന്നാൽ പരിശോധനയിൽ വിമാനത്തിൽ നിന്ന് ഒന്നും കണ്ടെത്താനായിരുന്നില്ല. കഴിഞ്ഞ മാസവും സമാന സംഭവം ഇൻഡിഗോ വിമാനത്തിന് നേരെയുണ്ടായിരുന്നു. ഡിസംബർ ആറിനും ഇൻഡിഗോ വിമാനം അഹമ്മദാബാദിൽ അടിയന്തിരമായി ഇറക്കേണ്ടി വന്നിരുന്നു. ഇതും ബോംബ് ഭീഷണിയേ തുടർന്നായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂരിൽ 27കാരിയുടെ മരണത്തിൽ ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്

0
കൂത്തുപറമ്പ്: കണ്ണൂർ കൂത്തുപറമ്പിൽ 27കാരി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്ത കേസിൽ...

കുമാരമംഗലം പോക്സോ കേസ് : ഒന്നാം പ്രതി രഘുവിന് 25 വർഷം കഠിന തടവും...

0
കൊച്ചി : തൊടുപുഴ കുമാരമംഗലം പോക്സോ പീഡനക്കേസിലെ ഒന്നാം പ്രതി രഘുവിന്...

ബൈക്ക് ലോറിയിലേക്ക് ഇടിച്ചു കയറി ; 20 മിനിറ്റോളം റോഡിൽ രക്തം വാർന്ന് 23...

0
പത്തനംതിട്ട: പുനലൂർ മുവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. ബൈക്ക് ലോറിയിലിടിച്ച്...

മുഖ്യമന്ത്രിക്കെതിരെ വന്നത് സുപ്രഭാതത്തിന്‍റെ മുഖപ്രസംഗം അല്ല, വ്യക്തിവിചാരം എന്ന കോളം ; വിശദീകരണവുമായി സുപ്രഭാതം...

0
കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെ വിമർശിച്ച് സമസ്ത മുഖപത്രമായ 'സുപ്രഭാതം' എഡിറ്റോറിയലിൽ...