വീട്ടില്‍ അതിക്രമിച്ചുകയറി പണം കവര്‍ന്ന കേസില്‍ പ്രതി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

പെരുമ്പാവൂർ: എറണാകുളം പെരുമ്പാവൂരിൽ വീട്ടില്‍ അതിക്രമിച്ചുകയറി യുവതിയെ ആക്രമിച്ച് പണം കവര്‍ന്ന കേസില്‍ പ്രതി പിടിയില്‍. കോതമംഗലം നെല്ലിക്കുഴി സ്വദേശി അബിന്‍ ടോമിയെയാണ് പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. അതിഥി തൊഴിലാളികളുടെ ലേബര്‍ ക്യാമ്പിൽ ഒളിച്ച് കഴിഞ്ഞ പ്രതിയെ സാഹസികമായാണ് പോലീസ് പിടികൂടിയത്. പെരുമ്പാവൂര്‍ ഒന്നാം മൈലില്‍ താസമിക്കുന്ന യുവതിയുടെ വീട്ടില് കഴിഞ്ഞ ചൊവ്വാഴ്ചയോടെയായിരുന്നു നടുക്കുന്ന ആക്രമണം. ഭര്‍ത്താവ് രാത്രിയില്‍ ജോലിക്ക് പോയ സമയമായിരുന്നു. പുലര്‍ച്ചെ 3 മണിയോടെ വീടിന്‍റെ അടുക്കള വാതിലിന്‍റെ പൂട്ട് തകര്‍ത്ത് അകത്തുകയറിയ പ്രതി അബിന്‍ ടോമി കിടപ്പുമുറിയ്ക്കകത്ത് സൂക്ഷിച്ച 3200 രൂപ കവര്‍ന്നു.

ഉറങ്ങിക്കിടന്ന യുവതിയുടെ മുഖത്തേക്ക് ടോര്‍ച്ചടിച്ചതോടെ യുവതി ഞെട്ടിയുണര്‍ന്നു. ശബ്ദമുണ്ടാക്കാതിരിക്കാന്‍ പ്രതി യുവതിയുടെ വാ പൊത്തിപ്പിടിച്ചു. യുവതി പ്രതിയുടെ വിരലില്‍ കടിച്ചതോടെ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് പോലീസ് വിശദമാക്കുന്നത്. മുറിയില്‍ നിന്ന് ലഭിച്ച മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് അബിന്‍ ടോമിയിലേക്ക് പോലീസ് എത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘പിഎം ശ്രീയുടെ പേരിൽ എൽ ഡി എഫിനെ നാണംകെടുത്തി’ ; സിപിഐക്കെതിരെ പരസ്യമായി സിപിഎം

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ ചൊല്ലിയുള്ള സിപിഎം-സിപിഐ തർക്കം പരസ്യമായ...

നേപ്പാൾ പ്രളയക്കെടുതി : ‘ദുരന്തത്തിന് കാരണം ഭൂചലനമല്ല’ ; റിപ്പോർട്ട് തിരുത്തി യു എസ്...

0
കാഠ്മണ്ഡു : ബുധനാഴ്ച രാവിലെ നേപ്പാളിൽ വൻ നാശനഷ്ട വിതച്ച പ്രളയത്തിന്...

ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം : കെജിഎംഒയുടെ എതിർപ്പ് തള്ളി ; ഡോക്ടർമാരുടെ...

0
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം ഉറപ്പാക്കുന്ന പദ്ധതിയുടെ...

മഹാരാഷ്ട്ര പിഎസ്‌സി ചോദ്യപേപ്പർ ചോർച്ച ; മൂന്ന് ഉദ്യോഗസ്ഥരുൾപ്പെടെ 6 പേർ അറസ്റ്റിൽ

0
മഹാരാഷ്ട്ര : മഹാരാഷ്ട്ര പിഎസ്‌സി ചോദ്യപേപ്പർ ചോർച്ചയിൽ മൂന്ന് ഉദ്യോഗസ്ഥരും, കോച്ചിംഗ്...