തൃശൂർ: വല്ലച്ചിറ സ്വദേശിനിയുടെ സ്ഥാപനത്തിൽ നിന്നും 5000 കിലോ മുളക് പൊടി വാങ്ങി 11 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. തമിഴ്നാട് ഈറോഡ് ജില്ല സുറാമം പെട്ടി സ്വദേശി മുത്തു കുമാറി( 38)നെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ പോലീസ് തമിഴ്നാട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്. വല്ലച്ചിറ ചെറുശ്ശേരി സ്വദേശിനി നടത്തുന്ന കമ്പനിയിൽ നിന്ന് പാലക്കാട് നൂറണി എന്ന സ്ഥലത്ത് ഡയമണ്ട് ട്രേഡിഗ് കമ്പനി എന്ന സ്ഥാപനം നടത്തി വരുന്ന പ്രതി 5000 കിലോ മുളക് പൊടി തയ്യാറാക്കി നൽകുന്നതിനായി ഓർഡർ നൽകിയിരുന്നു. ആയതിൻറെ പണം കമ്പനിയുടെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് ഏഴ് ദിവസത്തിനുള്ളിൽ ട്രാൻസ്ഫർ ചെയ്യാമെന്ന് വിശ്വസിപ്പിച്ച് 5000 കിലോ മുളക് പൊടി 2022 ഒക്ടോബർ മാസത്തിലാണ് വാങ്ങിക്കൊണ്ട് പോയത്. തുടർന്ന് പണം നൽകാതെ തട്ടിപ്പ് നടത്തുകയായിരുന്നു. സംഭവത്തിന് ചേർപ്പ് പോലീസ് സ്റ്റേഷനിൽ പരാതിയുമായി നൽകിയതിനെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്തിരുന്നു. നടപടിക്രമങ്ങൾക്ക് പ്രതിയെ കോടതിയിൽ ഹാജരാക്കും. ചേർപ്പ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സുബിന്ദ്, ജി.എ.എസ്.ഐ. ഷാജു, ഷിബിൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]



























