കുടുംബവഴക്കിനെ തുടർന്ന് സഹോദരിയെയും ഭർത്താവിനെയും കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കായംകുളം: കുടുംബവഴക്കിനെ തുടർന്ന് സഹോദരിയെയും ഭർത്താവിനെയും കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. പുതുപ്പള്ളി സ്വദേശികളായ രാജേന്ദ്രൻ, ഭാര്യ ഷീജ എന്നിവരെ ആക്രമിച്ച കേസിൽ ഷീജയുടെ സഹോദരനായ ഷാജിയെയാണ് (52) കായംകുളം പോലീസ് പിടികൂടിയത്. ഇരുകൂട്ടരും തമ്മിൽ കുടുംബവഴക്ക് നിലനിന്നിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.15 ഓടെ പ്രതിയായ ഷാജി കരിയില വാരി രാജേന്ദ്രന്‍റെ പുരയിടത്തിൽ കൊണ്ടിട്ടത് ഷീജ ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തിലാണ് ആക്രമണമുണ്ടായത്. അരയിൽ കരുതിയിരുന്ന കത്തിയെടുത്ത് ഇയാൾ ഷീജയുടെ വയറിന്‍റെ ഇടതുഭാഗത്ത് കുത്തുകയായിരുന്നു.

കുത്തേറ്റ് ഷീജയുടെ കുടൽ പുറത്തുവന്നു. ഇത് കണ്ട് തടയാൻ ശ്രമിക്കുന്നതിനിടെയാണ് രാജേന്ദ്രനും കുത്തേറ്റത്. പരിക്കേറ്റ ഇരുവരും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന് ശേഷം കണ്ടൽക്കാടുകൾക്കിടയിലൂടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ കായംകുളം പോലീസാണ് സാഹസികമായി പിടികൂടിയത്. കായംകുളം ഡിവൈഎസ്പി ബിനുകുമാറിന്‍റെ മേൽനോട്ടത്തിൽ സി ഐ അരുൺ ഷാ, എസ് ഐ മാരായ ജോബിൻ, നിയാസ്, എഎസ്ഐമാരായ റെജി, പ്രിയ, പോലീസ് ഉദ്യോഗസ്ഥരായ സഞ്ജു, സോനുജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഷാജിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ജപ്തി ഒഴിവാക്കാൻ റബ്ബർ തോട്ടത്തിൽ ഒളിപ്പിച്ച ടൂറിസ്റ്റ് ബസ് പോലീസ് കണ്ടെത്തി!

0
കോട്ടയം : 55,000 രൂപയുടെ ഒരു പെറ്റിക്കേസിനെ ചൊല്ലിയുണ്ടായ തർക്കം ഒടുവിൽ...

അരൂർ ശ്മശാനത്തിലെ പുകക്കുഴൽ വീടിന് മുകളിലേക്ക് തകർന്നു വീണു ; ഒഴിവായത് വൻ അപകടം

0
അരൂർ : ആലപ്പുഴ അരൂരിലെ പൊതുശ്മശാനത്തി(ശാന്തി ഭൂമി)ലെ കൂറ്റൻ പുകക്കുഴൽ സമീപത്തെ...

വയനാട്ടിലുണ്ടായത് തികഞ്ഞ അനാസ്ഥ ; തുറന്നടിച്ച് വി എം സുധീരൻ

0
തിരുവനന്തപുരം: വയനാട് കള്ളാടി തുരങ്കപ്പാതാ മുഖത്തുണ്ടായ ദുരന്തം നാടിനെ നടക്കുന്നതും ആശങ്കാജനകവും...

കള്ളാടി ദുരന്തം : ഡിസൈനിലും പിഴവുകൾ ; ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും മുന്നറിയിപ്പ്...

0
തിരുവനന്തപുരം : ആനക്കാംപൊയിൽ–കള്ളാടി തുരങ്കപ്പാതയുടെ ഡിസൈനിലും പിഴവുകൾ. തുരങ്കം ആരംഭിക്കുന്ന ഭാഗത്ത്...