യുവാവിൻ്റെ നെഞ്ചിൽ ചെണ്ടക്കോൽ കുത്തിയിറക്കിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: പാലക്കാട് ചാലിശ്ശേരി മുളയംപറമ്പ് ഭഗവതി ക്ഷേത്ര യുവാവിൻ്റെ നെഞ്ചിൽ ചെണ്ടക്കോൽ കുത്തിയിറക്കിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. തുറയ്ക്കൽ വീട്ടിൽ റിഖാസിനെയാണ് ചാലിശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ആഘോഷക്കമ്മിറ്റികൾ തമ്മിലുള്ള സംഘ൪ഷത്തിനിടെയാണ് പ്രതി യുവാവിനെ ചെണ്ടക്കോൽ കൊണ്ട് ആക്രമിച്ചത്. ചാലിശ്ശേരി സ്വദേശി ശ്രീനാഥ് ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്. ഘോഷയാത്ര ക്ഷേത്ര മൈതാനത്തേക്ക് എത്തുന്നതിനിടെയായിരുന്നു സംഘര്‍ഷം. പ്രതി റിഖാസ് പൂരത്തിനെത്തിയത് വിലക്ക് ലംഘിച്ചാണെന്ന് പോലീസ് പറയുന്നു. നേരത്തെയും നിരവധി കേസുകളിൽ പ്രതിയാണ് ഇയാള്‍. റിഖാസ് നിരവധി ലഹരിക്കേസുകളിലും പ്രതിയായിരുന്നുവെന്ന് ചാലിശ്ശേരി പോലീസ് അറിയിച്ചു. ഇയാളെ ക്ഷേത്രോത്സവത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പോലീസ് വിലക്കിയിരുന്നു. ഇത് ലംഘിച്ചാണ് പ്രതി പൂരത്തിനെത്തിയത് എന്നാണ് പോലീസ് പറയുന്നത്. അതിനിടെ ചാലിശ്ശേരി പൂരത്തിനിടെ ബൈക്ക് ഘോഷയാത്രയ്ക്കിടയിലൂടെ കയറ്റിയെന്നാരോപിച്ച് യുവാവിന് ക്രൂരമ൪ദനം. ആഘോഷക്കമ്മിറ്റികളുടെ ഘോഷയാത്രക്കിടയിലേക്ക് സ്കൂട്ടറുമായെത്തിയ യുവാവിനാണ മ൪ദനമേറ്റത്. വീഡിയോ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും പരാതി ലഭിച്ചിട്ടില്ലെന്നും ചാലിശ്ശേരി പോലീസ്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല സ്വർണക്കൊള്ള : ദ്വാരപാലകശില്പക്കേസിലെ കുറ്റപത്രം വൈകും ; കട്ടിളപ്പാളി കേസിലെ കുറ്റപത്രം ഉടൻ...

0
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കട്ടിളപ്പാളി കേസിൽ ഉടൻ കുറ്റപത്രം...

ഒഡീഷ തീരത്ത് ചരക്കുകപ്പൽ മുങ്ങി : 24 ജീവനക്കാരെ രക്ഷപ്പെടുത്താൻ തിരച്ചിൽ തുടരുന്നു

0
ഭുവനേശ്വർ : ഒഡീഷ തീരത്തുനിന്ന് ഏകദേശം 240 നോട്ടിക്കൽ മൈൽ അകലെ...

മംഗളൂരു ഡിവിഷൻ മാറ്റം ; റിസർവേഷൻക്വാട്ട കുറയും ; സംസ്ഥാനത്ത് വ്യാപക പ്രതിഷേധം

0
പാലക്കാട് : മംഗളൂരു റെയിൽവേസ്റ്റേഷൻ മൈസൂരു റെയിൽവേ ഡിവിഷന് കൈമാറേണ്ടിവന്നാൽ കേരളത്തിന്...

സംസ്ഥാനത്ത് ഇന്ന് മുതൽ പരക്കെ മഴക്ക് സാധ്യത ; നാല് ജില്ലകളിൽ യെല്ലോ അലർട്ട്...

0
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലും ഒഡീഷ-ആന്ധ്രാപ്രദേശ് തീരത്തിന് മുകളിലുമായി ചക്രവാതച്ചുഴി രൂപപ്പെട്ടതിനാൽ സംസ്ഥാനത്ത്...