പള്ളികള്‍ കേന്ദ്രീകരിച്ച് പകല്‍ സമയങ്ങളില്‍ മോഷണം നടത്തിയിരുന്ന പ്രതിയെ പിടികൂടി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: പള്ളികള്‍ കേന്ദ്രീകരിച്ച് പകല്‍ സമയങ്ങളില്‍ മോഷണം നടത്തിയിരുന്ന പ്രതിയെ തിരൂര്‍ പോലീസ് പിടികൂടി. അരീക്കോട് പെരുമ്പറമ്പ് സ്വദേശി മുഹമ്മദ് ഫൈറൂസ് ആണ് അറസ്റ്റിലായത്. തിരൂര്‍ ചമ്രവട്ടം പുതുപ്പള്ളിയിലെ പള്ളിയില്‍ പകല്‍ സമയത്ത് കയറിയാണ് ഇയാള്‍ ഒടുവില്‍ മോഷണം നടത്തിയത്. പള്ളിക്കുള്ളില്‍ കടന്നുകൂടിയ പ്രതി കാണിക്ക വഞ്ചി തകര്‍ത്ത് പണവും വിലപിടിപ്പുള്ള സാധനങ്ങളും കവരുകയായിരുന്നു. പ്രദേശവാസികളുടെ പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്.

മുഹമ്മദ് ഫൈറൂസ് മുന്‍പും സമാനമായ നിരവധി മോഷണക്കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ വിവിധ സ്റ്റേഷനുകളില്‍ കൂടുതല്‍ കേസുകളുണ്ടോയെന്നും മോഷണമുതല്‍ വിറ്റഴിക്കാന്‍ സഹായിച്ചവരെക്കുറിച്ചും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പ്രതിയെ റിമാന്‍ഡ് ചെയ്തു. എസ്. ഐ മാ രായ ജിഷ്ണു, ജിതി ന്‍, രാജശേഖരന്‍, നസീര്‍, പോലീസ് ഉദ്യോഗസ്ഥരായ ബിജോ വര്‍ഗീസ്, ജീനിഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൊണ്ടിമുതൽ കേസ് : മുൻ മന്ത്രി ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് സെഷൻസ് കോടതി...

0
തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രി ആന്റണി രാജുവിന്റെ അപ്പീൽ തിരുവനന്തപുരം...

ഷാങ്ഹായ് സഹകരണ ഉച്ചകോടി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സംസാരിക്കും

0
ബിഷ്കെക്: കിർഗിസ്ഥാനിലെ ബിഷ്കെക്കിൽ ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ പ്രധാന സെഷനിൽ പ്രധാനമന്ത്രി...

മുല്ലപ്പെരിയാറില്‍ സുപ്രീംകോടതി നിര്‍ദേശിച്ച സമഗ്ര സുരക്ഷാ പരിശോധന ഇന്ന് മുതൽ തുടങ്ങും

0
കൊച്ചി : മുല്ലപ്പെരിയാറില്‍ സുപ്രീംകോടതി നിര്‍ദേശിച്ച സമഗ്ര സുരക്ഷാ പരിശോധന ഇന്ന് മുതൽ...

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...