പത്തനംതിട്ട ജില്ലയിലെ മിനി എം.സി.എഫ് കളുടെ പ്രവര്‍ത്തനം അവതാളത്തില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ കേരളത്തില്‍ നടപ്പാക്കിയ മിനി എം.സി.എഫ് കളുടെ പ്രവര്‍ത്തനം പത്തനംതിട്ട ജില്ലയില്‍ അവതാളത്തില്‍. നഗരസഭകളുടെയും ഗ്രാമ പഞ്ചായത്തുകളുടെയും പരിധിയിലെ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ഹരിതകര്‍മ്മ സേനാംഗങ്ങള്‍ ശേഖരിക്കുന്ന പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങള്‍ താത്കാലികമായി സൂക്ഷിച്ചുവെക്കുന്ന ചെറിയ ശേഖരണ കേന്ദ്രങ്ങളാണ് മിനി മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റികള്‍. ഇത്തരത്തില്‍ ശേഖരിക്കുന്ന മാലിന്യങ്ങള്‍ നിശ്ചിത സമയത്തിനുള്ളില്‍ പ്രധാന കളക്ഷന്‍ കേന്ദ്രമായ എം.സി.എഫ് കളിലേക്ക് കൊണ്ടുപോവുകയുമാണ് പതിവ്.

എന്നാല്‍ കഴിഞ്ഞ കുറച്ചുകാലങ്ങളായി ഈ പ്രവര്‍ത്തനങ്ങളൊക്കെ താളംതെറ്റി. വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് സ്ഥാപിച്ച എം.സി.എഫ് കളില്‍ മാലിന്യം കുന്നുകൂടിയിട്ടും ആരും തിരിഞ്ഞുനോക്കാനില്ലാത്ത അവസ്ഥയാണ്. കലഞ്ഞൂര്‍, ആനിക്കാട്, ഇടമുറി, പന്തളം, പത്തനംതിട്ട നഗരസഭകളിലെ വിവിധ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെല്ലാം മിനി എം.സി.എഫ് കളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും താളം തെറ്റി. സംസ്ഥാന പാതയുടെ സമീപമുള്ള മിനി എം.സി.എഫ് കള്‍ പലതും മാലിന്യം നിറഞ്ഞുകവിഞ്ഞ് കിടക്കുകയാണ്. ഇതിന്റെ പരിസരത്തേക്കാണ് പലരും മാലിന്യം വലിച്ചെറിയുന്നത്‌. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മാത്രം സൂക്ഷിക്കേണ്ട ഇത്തരം കേന്ദ്രങ്ങളുടെ പരിസരങ്ങളില്‍ പലപ്പോഴും മത്സ്യ മാംസാവശിഷ്ടങ്ങളും ഉണ്ടാകും. ചെറിയ മഴ കൂടി പെയ്തതോടെ മാലിന്യങ്ങളില്‍ വെള്ളം നിറഞ്ഞ് ചീഞ്ഞുനാറാനും തുടങ്ങി. പല പ്രദേശങ്ങളും ഇന്ന് പകര്‍ച്ചവ്യാധി ഭീഷണിയിലാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...