സംസ്കൃത സർവ്വകലാശാലയിലെ രൂപകല്പന ടെക്നോളജി ബിസിനസ് ഇൻക്യുബേറ്റർ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും

For full experience, Download our mobile application:
Get it on Google Play

കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ രൂപകല്പന ടെക്നോളജി ബിസിനസ് ഇൻക്യുബേറ്ററിന്റെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുവാൻ തീരുമാനിച്ചു. ഇന്ന് ( 18.08.2025) ചേർന്ന ഗവേണിംഗ് കൗൺസിൽ യോഗമാണ് തീരുമാനമെടുത്തത്. ടെക്നോളജി ബിസിനസ് ഇൻക്യുബേഷൻ സംബന്ധിയായി സർവ്വകലാശാല സമൂഹത്തിന് അവബോധം നൽകുന്നതിനായുളള ബോധവൽക്കരണ പരിശീലന പരിപാടി സെപ്തംബ‍ർ 18ന് കാലടി മുഖ്യക്യാമ്പസിൽ സംഘടിപ്പിക്കും. പരിശീലന പരിപാടിക്ക് മുന്നോടിയായി എല്ലാ പഠന വിഭാഗങ്ങളുടെയും അധ്യക്ഷന്മാരുടെയും ക്യാമ്പസ് ഡയറക്ടർമാരുടെയും കോ-ഓ‍ർഡിനേറ്റർമാരുടെയും സംയുക്തയോഗം നടക്കും.

സർവ്വകലാശാലയിലെ വിദ്യാർത്ഥികളുടെ നൂതനമായ സംരംഭകത്വ ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് വിവിധ പദ്ധതികൾ ആവിഷ്കരിക്കും. സിൻഡിക്കേറ്റ് അംഗം ആർ. അജയൻ അധ്യക്ഷത വഹിച്ചു. സിൻഡിക്കേറ്റ് അംഗം ഡോ. എം. സത്യൻ, രൂപകല്പന ടെക്നോളജി ബിസിനസ് ഇൻക്യുബേറ്റ‍ർ ഡയറക്ടർ ഡോ. വി. കെ. ഭവാനി, ഡോ. ജോസ് ആന്റണി, ഡോ. ടി. എസ്. സാജു, കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് ചീഫ് ഫിനാൻസ് ഓഫീസർ സജി ഡാനിയേൽ, ജോയിന്റ് രജിസ്ട്രാർ സുഖേഷ് കെ. ദിവാകർ, എ. എ. സഹദ്, അഭയ്, നവ്യ നന്ദകുമാർ എന്നിവർ എടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമൂസ് കടലിടുക്കിൽ കനത്ത സുരക്ഷാ നീക്കവുമായി ഇറാൻ; നിയന്ത്രിത സമുദ്ര മേഖല പുറത്തേക്ക് വ്യാപിപ്പിക്കുമെന്ന്...

0
ടെഹ്റാൻ: ഗൾഫ് മേഖലയിൽ സംഘർഷം വർധിക്കുന്നതിനിടെ, നിർണായക സൈനിക നീക്കവുമായി ഇറാൻ....

സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന് മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന്...

കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ ആര്‍ മോഹന്‍ അന്തരിച്ചു

0
കോഴിക്കോട്: കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ ആര്‍ മോഹന്‍ അന്തരിച്ചു. 73 വയസ്സായിരുന്നു....