അഡ്‌ഹോക് കമ്മിറ്റി വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും പുറത്തുപോയിട്ടില്ലെന്ന് – ജഗദീഷ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : താരസംഘടന എഎംഎംഎയുടെ അഡ്‌ഹോക് കമ്മിറ്റി വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും പുറത്തു പോയിട്ടില്ലെന്ന് നടന്‍ ജഗദീഷ്. എഎംഎംഎ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്നാണ് ഒഴിവായതെന്നും നേരത്തെ തന്നെ ഒഴിവായിരുന്നുവെന്നും ജഗദീഷ് പ്രതികരിച്ചു. താല്‍ക്കാലിക കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളിലെ അതൃപ്തി മൂലമാണ് പുറത്തേക്ക് പോയതെന്ന വാദവും ജഗദീഷ് തള്ളി. അഡ്‌ഹോക് കമ്മിറ്റി ഇതുവരെയും വാട്‌സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചിട്ടില്ല. രൂപീകരിച്ചാല്‍ അതിന്റെ ഭാഗമാവുമെന്നും അദ്ദേഹം പറഞ്ഞു.

പ്രശ്‌നങ്ങളാന്നുമില്ല. ഞാന്‍ ഇല്ലെന്ന് മാത്രമേയുള്ളൂ. പഴയ ഗ്രൂപ്പ് ആയതിനാലാണ് ലെഫ്റ്റ് ആയത്’ എന്നാണ് ഇക്കാര്യത്തില്‍ താരത്തിന്റെ പ്രതികരണം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ ഉയര്‍ന്ന ലൈംഗിക ആരോപണങ്ങള്‍ക്കിടെയാണ് എഎംഎംഎ നിലവിലെ എകിസിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിട്ടത്. എഎംഎംഎയില്‍ അംഗങ്ങളായ താരങ്ങള്‍ക്കെതിരെ അടക്കം ലൈംഗികാതിക്രമ കേസുകള്‍ വന്നതോടെ കമ്മിറ്റി പിരിച്ചുവിട്ടതായി സംഘടന അധ്യക്ഷന്‍ മോഹന്‍ലാല്‍ അറിയിച്ചിരുന്നു. പിന്നാലെയാണ് താല്‍ക്കാലിക കമ്മിറ്റി രൂപീകരിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഉയര്‍ന്ന ആരോപണങ്ങളില്‍ എഎംഎംഎ പ്രതികരിക്കാന്‍ വൈകിയതിനെ ജഗദീഷ് വിമര്‍ശിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...