പള്ളിക്കല്‍ പഞ്ചായത്തില്‍ ആടുഗ്രാമം പദ്ധതിക്ക് തുടക്കമായി

For full experience, Download our mobile application:
Get it on Google Play

 പത്തനംതിട്ട : പള്ളിക്കല്‍ പഞ്ചായത്തില്‍ ആട് ഗ്രാമം പദ്ധതിക്ക് തുടക്കമായി. മൃഗസംരക്ഷണ വകുപ്പിന്റെ മാതൃകാ മൃഗസംരക്ഷണഗ്രാമം 2021 – 22 പദ്ധതിയുടെ ഭാഗമായാണ് ഇറച്ചി ഉത്പാദനവും പാല്‍ ഉത്പാദനവും വര്‍ധിപ്പിക്കുന്നതിന് ഇതു നടപ്പാക്കുന്നത്. പള്ളിക്കല്‍ മൃഗാശുപത്രിയില്‍ പദ്ധതിയുടെ ഉദ്ഘാടനം നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു.

പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട 28 ഗുണഭോക്താക്കള്‍ക്ക് ആണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. ഇരുപത് കുടുംബങ്ങള്‍ക്ക് മൃഗസംരക്ഷണ വകുപ്പിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയും എട്ട് കുടുംബങ്ങള്‍ക്ക് റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതി പ്രകാരവും ആണ് ആടുകളെ നല്‍കിയത്.

യോഗത്തില്‍ പള്ളിക്കല്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. മനു അധ്യക്ഷനായിരുന്നു. പള്ളിക്കല്‍ പഞ്ചായത്തിലെ സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ജെ. ഹരികുമാര്‍, അഡ്വ. ആര്യാ വിജയന്‍, ഡോ. ജ്യോതിഷ് ബാബു, എ.പി. സന്തോഷ്, പി.ബി. ബാബു, സിന്ധു ജയിംസ്, കെ.ജി. ജഗദീശന്‍, ആര്‍. രമേഷ് തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...