പി വി അന്‍വറിന്റെ ആരോപണങ്ങള്‍ ഇടതുമുന്നണിയെ ബാധിക്കില്ല : ടി പി രാമകൃഷ്ണന്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: പി വി അന്‍വറിന്റെ ആരോപണങ്ങള്‍ ഇടതുമുന്നണിയെ ബാധിക്കില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ നിശ്ചയദാര്‍ഢ്യം തന്നെയാണ് കേരളത്തിന്റെ ഈ അത്ഭുതകരമായ വികാസത്തിന് കാരണമായി നില്‍ക്കുന്നത്. അതുകൊണ്ട് ഇത്തരം പ്രശ്‌നങ്ങള്‍ പറഞ്ഞതിന്റെ പേരില്‍ എല്‍ഡിഎഫിനെ ബാധിക്കില്ല എന്നു മാത്രമല്ല, തെറ്റുകള്‍ക്കെതിരെ കര്‍ശനമായ നിലപാടെടുത്ത് മുന്നണിയെ കൂടുതല്‍ കര്‍ശനമായി മുന്നോട്ടു കൊണ്ടുപോകാന്‍ സഹായകമാകുമെന്നും ടിപി രാമകൃഷ്ണന്‍ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ എന്തെല്ലാം ആരോപണങ്ങളാണ് കഴിഞ്ഞകാലങ്ങളിലായി വന്നത്. ഇതെല്ലാം പ്രചരിപ്പിച്ചവരാണല്ലോ മാധ്യമങ്ങളും. അതുകൊണ്ട് വേട്ടയാടുന്നത് ആരാണെന്ന് മനസ്സിലാകുന്നില്ലേ എന്ന് ടിപി രാമകൃഷ്ണന്‍ ചോദിച്ചു. അതാരാണെന്ന് നിങ്ങള്‍ അന്വേഷിച്ചു കണ്ടെത്തിക്കോ. യാഥാര്‍ത്ഥ്യം കേരളത്തിന്റെ സാമൂഹ്യമണ്ഡലത്തിലുണ്ട്. മുഖ്യമന്ത്രിക്കെതിരായ ഓരോ ആരോപണങ്ങളുടേയും മുനയൊടിഞ്ഞത്, ജനങ്ങളെ വിശ്വാസത്തിലെടുത്ത് ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചതിന്റെ ഫലമായിട്ടാണ്. എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.

പി ശശിയെപ്പറ്റി ഉയര്‍ന്നു വന്ന ആരോപണങ്ങളില്‍, അതിലെ വിഷയങ്ങള്‍ വരട്ടെ. എല്ലാ വിഷയങ്ങളും നമുക്ക് മനസ്സിലാക്കാമല്ലോ. എല്ലാ പരിശോധനയും നടത്തുന്നുണ്ട്. ശശിക്കെതിരെ ഏതെങ്കിലും കുറ്റാരോപണമുണ്ടെങ്കില്‍ അതെല്ലാം പരിശോധിക്കും. അതാണ് സര്‍ക്കാരിന്റെ സമീപനം. പി വി അന്‍വറിന്റെ വെളിപ്പെടുത്തലില്‍ സര്‍ക്കാര്‍ പ്രതിക്കൂട്ടിലല്ല. പ്രതിപക്ഷ നേതാവ് എത്ര ഘട്ടത്തില്‍ രാജി ആവശ്യപ്പെടുന്നുണ്ട്. അങ്ങനെയാണെങ്കില്‍ ഒരു ഭരണവും കേരളത്തില്‍ നടക്കില്ലല്ലോ എന്നും ടിപി രാമകൃഷ്ണന്‍ പറഞ്ഞു. അന്‍വര്‍ ആഭ്യന്തര വകുപ്പിനെതിരെ ഒരു ആരോപണവും ഉന്നയിച്ചിട്ടില്ല. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്കെതിരെയും ഒന്നും പറഞ്ഞിട്ടില്ല. ആഭ്യന്തര വകുപ്പിലെ ചില ഉദ്യോഗസ്ഥന്മാര്‍ക്കെതിരെയാണ് ആരോപണം ഉന്നയിച്ചത്. ആരോപണം പരിശോധിക്കുമെന്നും, കുറ്റവാളികളാണെന്ന് തെളിഞ്ഞാല്‍ ശക്തമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. വിഷയം ആദ്യം മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഉന്നയിച്ചത് ശരിയായോയെന്ന് അന്‍വര്‍ ആലോചിക്കണം. വെളിപ്പെടുത്തല്‍ നടത്തുന്നതിന് മുമ്പ് മുഖ്യമന്ത്രിയെ വിവരം അറിയിക്കണമായിരുന്നുവെന്നും ടിപി രാമകൃഷ്ണന്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...