ആംബുലൻസ് സാമൂഹിക വിരുദ്ധർ തീയിട്ടു നശിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ചാത്തന്നൂരിൽ സ്വകാര്യ വ്യക്തിയുടെ ആംബുലൻസ് സാമൂഹിക വിരുദ്ധർ തീയിട്ടു നശിപ്പിച്ചു. മീനാട് സ്വദേശി അഭിലാഷിന്റെ ഉടമസ്ഥതയിലുള്ള ഒമിനി ആംബുലൻസിനാണ് സാമൂഹിക വിരുദ്ധർ തീയിട്ടത്. പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. ആംബുലൻസിന് പുറമേ സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന മറ്റൊരു വാനും ബൈക്കും ഭാഗികമായി കത്തി നശിച്ചു.  തീ പടരുന്നത് കണ്ട നാട്ടുകാർ ഒന്നര മണിക്കൂ‍റെടുത്താണ് തീയണച്ചത്.

കഴിഞ്ഞ മാസം രണ്ടംഗ സംഘം അഭിലാഷിനെ മര്‍ദിക്കുകയും ആംബുലൻസിലുണ്ടായിരുന്ന മൊബൈൽ ഫ്രീസർ കേടു വരുത്തുകയും ചെയ്തിരുന്നു. അന്ന് വീഡിയോ സഹിതം പരാതി നൽകിയിട്ടും പോലീസ് കേസെടുത്തില്ലെന്ന ആരോപണവുമുണ്ട്. അതേ അക്രമികൾ തന്നെയാണ് തീയിട്ടതെന്നാണ് അഭിലാഷ് പറയുന്നത്. സംഭവ സ്ഥലത്ത് പോലീസും ഫൊറൻസിക് സംഘവും പരിശോധന നടത്തി. പ്രതികളെ കുറിച്ചുള്ള സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും ഇവരെ ഉടൻ പിടികൂടുമെന്നും ചാത്തന്നൂർ പോലീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുജറാത്തിൽ മദ്യവിൽപന ; അഞ്ച് വർഷമായി ഒളിവിലായിരുന്ന ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

0
സന്താംപുർ (ഗുജറാത്ത്) : മദ്യനിരോധനമുള്ള ഗുജറാത്തിൽ അനധികൃത മദ്യവിൽപ്പന നടത്തിയ കേസിൽ...

ആലപ്പുഴയിൽ വാടകവീട്ടിൽ നിന്നും 65 കാരന്റെ മൃതദേഹം കണ്ടെത്തി ; കൈകാലുകൾ കെട്ടിയിട്ട...

0
ആലപ്പുഴ : കരുവാറ്റയിൽ വാടക വീട്ടിൽ താമസിച്ചിരുന്ന കൊല്ലം സ്വദേശി ശിവൻകുട്ടി...

‘പ്രതിഷേധിക്കുന്നവരെ കാണണം, പിന്തുണ നൽകാനുള്ള കടമയുണ്ട്’ ; ഹേമന്ത് സോറന് കത്തയച്ച് രാഹുൽ ഗാന്ധി

0
റാഞ്ചി : ഝാർഖണ്ഡിൽ പരീക്ഷാക്രമക്കേടുകൾക്കെതിരേ പ്രതിഷേധിക്കുന്ന വിദ്യാർഥികളുമായി കൂടിക്കാഴ്ച നടത്താൻ നിർദേശിച്ച്...

വി സി അനുമതി നിഷേധിച്ച വിദ്യാര്‍ത്ഥി യൂണിയൻ പരിപാടിക്കെത്തി ഐഷി ഘോഷ്

0
കണ്ണൂര്‍: വൈസ് ചാന്‍സലര്‍ അനുമതി നിഷേധിച്ച കണ്ണൂര്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി...