വെച്ചൂച്ചിറ പഞ്ചായത്ത് കമ്മറ്റി അനുവദിച്ച തുക കൈമാറിയില്ല ; പ്രതിഷേധവുമായി ഗ്രാമ പഞ്ചായത്ത് അംഗം രംഗത്ത്

For full experience, Download our mobile application:
Get it on Google Play

റാന്നി: വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്ത് കമ്മറ്റി അനുവദിച്ച തുക, സെക്രട്ടറി  കൈമാറാത്തതില്‍ പ്രതിഷേധവുമായി വാര്‍ഡംഗം. പതിനാലാം വാര്‍ഡംഗം സിറിയക് തോമസാണ് പഞ്ചായത്ത് ഓഫീസിന് മുന്‍പില്‍ ഏകാംഗ സമരം നടത്തിയത്. വെച്ചൂച്ചിറ
കവലയില്‍ ജനങ്ങള്‍ക്ക് ഭീഷണിയായ കടന്നല്‍ കൂട് നശിപ്പിച്ചതിന് ചിലവായ തുക പഞ്ചായത്ത് കമ്മറ്റി ചേര്‍ന്ന് അനുവദിച്ചിരുന്നു. എന്നാല്‍ ഈ തുക സെക്രട്ടറി കൈമാറുന്നില്ലെന്നാണ് ആക്ഷേപം. മൂന്നാഴ്ച മുമ്പ് കവലയിലെ കേരള ബാങ്കിന് സമീപം ഉണ്ടായിരുന്ന കടന്നൽക്കൂട് ഇളകി ഇരുപതോളം പേരെ കുത്തിയിരുന്നു.

ഇതിന് സമീപത്തായി സ്കൂളുകൾ അടക്കം നിരവധി വ്യാപാര സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. അടിയന്തിര സാഹചര്യമായതിനാല്‍ വാർഡംഗം ഇക്കാര്യത്തില്‍ മുന്‍കൈ എടുത്തു. കടന്നൽക്കൂട് നീക്കുന്നതിനായി ആളെ കൊണ്ടുവന്ന് അവ സുരക്ഷിതമായി നീക്കി. ഇതിന് ചിലവായ തുക പഞ്ചായത്ത് കമ്മിറ്റി അംഗീകരിച്ച് നല്‍കി. എന്നാൽ സെക്രട്ടറി ആ തുക കൊടുക്കുവാൻ തയ്യാറാകുന്നില്ല. ഇതിനെ തുടർന്നാണ് വാർഡംഗം സിറിയക് തോമസ് പഞ്ചായത്ത് ഓഫീസിന് മുൻപിൽ ഏകാംഗ സമരം ആരംഭിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...