പുതുവലിലെ ഇരട്ട പാലങ്ങള്‍ അപകടാവസ്ഥയില്‍

For full experience, Download our mobile application:
Get it on Google Play

ഏനാദിമംഗലം : പുതുവലിലെ ഇരട്ടപാലങ്ങള്‍ കാലപ്പഴക്കം മൂലം അപകടാവസ്ഥയില്‍ ആയിട്ടും പുനര്‍നിര്‍മ്മിക്കാന്‍ നടപടിയില്ല. അറുപത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പുതുവലിലെ വയലുകള്‍ക്ക് മുകളിലൂടെ യാത്രാ സൗകര്യത്തിനായി ഇരട്ടപാലങ്ങള്‍ നിര്‍മ്മിച്ചത്. വീതി കുറഞ്ഞ പാലങ്ങളാണ് ഇവ. ജില്ലാ അതിര്‍ത്തിയായ പുതുവലില്‍ നിന്നും കുറുമ്പകര, കുന്നിട, കൊല്ലം ജില്ലയില്‍ ഉള്‍പ്പെട്ട മാരൂര്‍ കോളേജ്, പട്ടാഴി ചെളിക്കുഴി തുടങ്ങിയ പ്രദേശങ്ങളിലേക്ക് എത്തുന്നതിനുള്ള എളുപ്പവഴിയാണ് ഇത്. കാലപ്പഴക്കത്താലും പുതുക്കി പണിയാത്തതിനാലും രണ്ട് പാലങ്ങളും വലിയ രീതിയില്‍ തകര്‍ച്ച നേരിടുകയാണ്.

പുതുവല്‍ ജങ്ക്ഷനില്‍ തന്നെയുള്ള ആദ്യപാലത്തിന്റെ അടിത്തട്ട് മുഴുവന്‍ ഇളകി മാറി വലിയ വിള്ളലുകള്‍ രൂപപ്പെട്ടിട്ടുണ്ട്. അതിനൊപ്പം പാലത്തിന്റെ കൈവരിയില്‍ വലിയ മരം വളര്‍ന്നു നില്‍ക്കുകയുമാണ്‌. കൈവരികള്‍ പലയിടത്തും ഇളകി മാറിയിട്ടുണ്ട്. ഇതിന് അടുത്തുള്ള പാലത്തിന്റെ  അടിത്തട്ടും തൂണും ഇളകി മാറിയിട്ടുണ്ട്. റോഡ്‌ നിര്‍മ്മാണം നടത്തിയിട്ടും അധികൃതര്‍ പാലം ഗൌനിക്കാതെ കടന്നുപോയി. അടുത്തിടെ ചെയ്ത ടാറിംഗിനും നിലവാരമില്ല എന്നാണ് നാട്ടുകാരുടെ പരാതി. നിരവധി ആളുകള്‍ ദിവസവും യാത്രചെയ്യുന്ന പാലത്തിന്റെ പുനര്‍ നിര്‍മ്മാണം എത്രയുംപെട്ടെന്ന് വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...