വാഗമണ്ണിൽ വാതിൽ തകർത്ത് ഉള്ളിൽ കയറിയ സാമൂഹിക വിരുദ്ധർ വീട്ടുപകരണങ്ങൾ തീയിട്ടു നശിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

വാഗമൺ : വട്ടപ്പതാലിനു സമീപം വാതിൽ തകർത്ത് ഉള്ളിൽ കയറിയ സാമൂഹിക വിരുദ്ധർ വീട്ടുപകരണങ്ങൾ തീയിട്ടു നശിപ്പിച്ചതായി പരാതി. വാഗമൺ പുത്തൻവീട്ടിൽ സിജിമോന്റെ വീടാണ് സാമൂഹവിരുദ്ധരാൽ അഗ്നിക്ക് ഇരയാക്കപ്പെട്ടത്. വീട്ടിനുള്ളിലെ മുഴുവൻ ഉപകരണങ്ങളും തീപിടുത്തത്തിൽ കത്തി നശിച്ചു. ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഇന്നലെ രാത്രിയിലാണ് സംഭവം നടക്കുന്നത്. രാവിലെ സമീപവാസി വിവരം അറിയിച്ചതിനെ തുടർന്ന് വീട്ടിലെത്തിയപ്പോഴാണ് വീട് കത്തിയ വിവരം സിജിമോൻ അറിയുന്നത്. സിജിമോനും ഭാര്യയും രണ്ട് മക്കളുമാണ് ഇവിടെ താമസിച്ചിരുന്നത്. ഇന്നലെ വൈകിട്ട് തറവാട്ട് വീട്ടിൽപോയ സമയത്താണ് സാമൂഹിക വിരുദ്ധർ വാതിൽ തകർത്ത് വീടിന് ഉള്ളിൽ കയറി തീയിട്ടത്. വീടിൻറെ പ്രധാന വാതിലും ജനലുകളും എല്ലാം സാമൂഹിക വിരുദ്ധർ തകർത്തു. വീട്ടിലെ അലമാരയും ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, ടിവി, അടക്കമുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങളെല്ലാം തീപിടുത്തത്തിൽ നശിച്ചു. കൈകഴുകാൻ ഉപയോഗിക്കുന്ന വാഷ്ബേഴ്സിനുകൾ അടക്കം തകർത്ത നിലയിലാണ് കിടക്കുന്നത്.

വീടിൻറെ സുരക്ഷയ്ക്കായി സ്ഥാപിച്ച സിസിടിവികൾ അടക്കം തകർത്തിട്ടുണ്ട്. ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. വീടിൻറെ അലമാരയിൽ സ്വർണവും പണവും അടക്കം ഉണ്ടായിരുന്നു. സംഭവം സംബന്ധിച്ച് ഇവർ വാഗമൺ പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു. തുടർന്ന് ഉച്ചയോടെ വിരൽ അടയാള വിദഗ്ധർ ഡോഗ് സ്കോഡ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. വാഗമൺ സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. വീട് സാമൂഹിക വിരുദ്ധരാൽ നശിപ്പിക്കപ്പെട്ടതോടെ ആകെയുള്ള കിടപ്പാടം നഷ്ടപ്പെട്ട സങ്കടത്തിലാണ് ഈ കുടുംബം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യത്തെ പ്രമുഖ മാധ്യമ സ്ഥാപനങ്ങളും വൻകിട ബിസിനസ് ഗ്രൂപ്പുകളും തമ്മിലുള്ള ബന്ധത്തിൽ കടുത്ത ആശങ്ക...

0
ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ മാധ്യമ സ്ഥാപനങ്ങളും വൻകിട ബിസിനസ് ഗ്രൂപ്പുകളും തമ്മിലുള്ള...

മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് അഞ്ചു ജില്ലകളില്‍ ശക്തമായ മഴ

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ കണ്ണൂരും കാസര്‍കോടും...

ട്രാഫിക് പിഴയടക്കാൻ വൈകിയാൽ ജയിൽ ശിക്ഷ ; മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

0
കുവൈത്ത് സിറ്റി : ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴകൾ കൃത്യസമയത്ത് അടച്ചുതീർക്കാതിരുന്നാൽ ജയിൽ...

പി.എസ് പ്രശാന്തിനും അജികുമാറിനും ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടുത്ത ബന്ധമെന്ന് അന്വേഷണ സംഘം

0
കൊല്ലം: ശബരിമല സ്വർണക്കവർച്ച കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി....