ഭിന്നശേഷിക്കാരന്‍ നടത്തുന്ന തട്ടുകടയില്‍ ചത്ത ആടിന്റെ ചീഞ്ഞ മാംസം തള്ളി സാമൂഹ്യ വിരുദ്ധര്‍

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ട് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഷ്ടപ്പെടുന്ന ഭിന്നശേഷിക്കാരന്‍ നടത്തുന്ന വഴിയോര തട്ടുകടയില്‍ ചത്ത ആടിന്റെ ചീഞ്ഞളിഞ്ഞ മാംസം തള്ളി സാമൂഹ്യ വിരുദ്ധര്‍. വിയ്യൂര്‍ ജയില്‍ പടിക്കും പൂവണിക്കും ഇടയിലുള്ള റോഡരികില്‍ രണ്ടര വര്‍ഷമായി പ്രവര്‍ത്തിക്കുന്ന തട്ടുകടയിലാണ് സാമൂഹ്യ വിരുദ്ധര്‍ മാംസ മാലിന്യങ്ങള്‍ എറിഞ്ഞ് ക്രൂരത കാട്ടിയത്. മൂന്ന് വര്‍ഷം മുമ്പ് പെരിങ്ങാവിലെ ഒരു കെട്ടിടത്തിന്റെ പെയിന്റിങ് ജോലിക്കിടയില്‍ കെട്ടിടത്തില്‍നിന്ന് വീണ് അരയ്ക്കു താഴെ തളര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ഭിന്നശേഷിക്കാരനായ കോലഴി സ്വപ്നഭൂമി നിവാസിയായ ചാരചട്ടി മനോജി (44) ന്റേതാണ് തട്ടുകട.

ബുധനാഴ്ച രാവിലെ ഭാര്യയുടെയൊപ്പം കട തുറക്കാന്‍ എത്തിയപ്പോളാണ് കടയുടെ ഉള്ളിലേക്ക് മാലിന്യം തള്ളിയ നിലയിൽ കണ്ടത്. മനോജും ഭാര്യയും മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയം ഇവിടെ വിറ്റ് കിട്ടുന്ന വരുമാനമാണ്. മനോജിന്റെ ചികിത്സയുടെ ഭാഗമായി വന്‍ സാമ്പത്തിക ബാധ്യതയിലാണ് കുടംബം. കോലഴി പള്ളിയിലെ വികാരിയായ ഫ്രാന്‍സിസ് വട്ടപ്പുള്ളിയാണ് തട്ടുകട ഇടാന്‍ ആവശ്യമായ പണവും സാധന സാമഗ്രികളും കുടുംബത്തിന് വാങ്ങി നല്‍കിയത്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയാണ് മാലിന്യം നീക്കം ചെയ്തത്. മാലിന്യം തള്ളിയതിന്റെ പേരില്‍ വിയ്യൂര്‍ സ്റ്റേഷനില്‍ പരാതി നല്‍കാനുള്ള തയാറെടുപ്പിലാണ് മനോജുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...

അട്ടപ്പാടി ഇരട്ടക്കൊലപാതകം : യുവതിയെ കൊന്നത് തലയ്ക്ക് വെട്ടി, കുഞ്ഞിനെ കഴുത്ത് ഞെരിച്ച് ;...

0
അട്ടപ്പാടി: പാലക്കാട് അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. 30 വയസ്സുള്ള...

യാത്രക്കാർക്ക് ആശ്വാസം ; മംഗളൂരു–ഹൈദരാബാദ് സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി; നവംബർ 26 വരെ...

0
ബെം​ഗളൂരു: മംഗളൂരു സെൻട്രൽ - ഹൈദരാബാദ് സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി...

ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ കാറിന് പുറത്തുവച്ചോ ബന്ധമുണ്ടാക്കാൻ...

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ...