മുഖ്യമന്ത്രി ചർച്ചയില്‍ നടക്കുന്നത് ഉചിതമായ നടപടിക്രമം : തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: മുഖ്യമന്ത്രിയെ ഇന്ന് തന്നെ പ്രഖ്യാപിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വേണമെന്ന് നേതൃത്വം തീരുമാനിച്ചാല്‍ ഇപ്പോള്‍ നടക്കുന്നത് തന്നെയാണ് ഉചിതമായ നടപടിയെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. അസാധാരണത്വത്തില്‍ നിന്നും സാധാരണത്വത്തിലേക്ക് എത്തിക്കുകയെന്നതാണ് നേതൃത്വത്തിന്റെ ഉത്തരവാദിത്തം. ആ പ്രോസസ് ആണ് നടക്കുന്നതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഇത്ര വലിയ ജന പിന്തുണയോടെ ഫലം വരുമ്പോള്‍ തൊട്ടടുത്ത ദിവസം മുഖ്യമന്ത്രി ചുമതല സംബന്ധിച്ച് തീരുമാനം ഉണ്ടായേക്കുമെന്ന പ്രതീക്ഷയുണ്ടാവും. എന്നാല്‍ കേരള ചരിത്രത്തിന്റെ ഇന്നേവരെ അങ്ങനെ തീരുമാനം ഉണ്ടായിട്ടില്ല.

കോണ്‍ഗ്രസിന്റെ നടപടി ക്രമങ്ങള്‍ വളരെ കൃത്യമാണ്. അത് പൂര്‍ത്തിയാക്കാനായി കാത്തിരിക്കണം. കൂടുതല്‍ വ്യക്തത വേണമെന്ന് നേതൃത്വം തീരുമാനിച്ചാല്‍ ഇപ്പോള്‍ നടക്കുന്നത് തന്നെയാണ് ഉചിതമായ നടപടി. എംഎല്‍എമാരുടെ പിന്തുണ പ്രധാനപ്പെട്ട ഘടകമാണ്. നേതാക്കളുടെ അഭിപ്രായം തേടുന്നത് അതിനേക്കാള്‍ പ്രധാനപ്പെട്ടതാണ്- എന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കയ്പ്പമംഗലത്ത് 8 വിദ്യാർഥികൾ വാഹനാപകടത്തിൽ മരിച്ചതിന് പിന്നാലെ തൃശൂർ ജില്ലാ കളക്ടർ ദേശീയപാതകളിൽ അടിയന്തര...

0
തൃശൂർ: കയ്പ്പമംഗലത്തുണ്ടായ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ ദേശീയപാതകളിൽ അടിയന്തരമായി സംയുക്ത പരിശോധന...

വടശ്ശേരിക്കര പാലത്തിന് സമീപം അപകടഭീഷണിയായി പിഴുത് വീഴാറായ മരം : നടപടിയില്ലാത്തതിൽ പ്രതിഷേധം ശക്തം

0
വടശ്ശേരിക്കര: മണ്ഡല-മകരവിളക്ക് തീർത്ഥാടന പാതയിലെ പ്രധാന കവാടമായ വടശ്ശേരിക്കര ടൗണിലെ പാലത്തിന്...

മാവോയിസ്റ്റ് ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ട സംഭവം; ജിറം വാലി കേസിൽ പ്രതികൾ കുറ്റക്കാരാണെന്ന്...

0
റായ്പൂർ:ഛത്തീസ്ഗഡ് ജിറം വാലി കൂട്ടക്കൊലക്കേസിൽ 10 പ്രതികളും കുറ്റക്കാരെന്ന് എൻഐഎ കോടതി....

വിജയ് മന്ത്രിസഭയിൽ ചേരണമെന്ന അഭ്യർത്ഥന വീണ്ടും തള്ളി ഇടതുപാർട്ടികൾ

0
ചെന്നൈ: വിജയ് മന്ത്രിസഭയിൽ ചേരണമെന്ന അഭ്യർത്ഥന വീണ്ടും തള്ളി ഇടതുപാർട്ടികൾ. മന്ത്രിസഭയ്ക്ക്...