വീട്ടമ്മ ആത്മഹത്യചെയ്ത കേസിൽ അറസ്റ്റിലായ പ്രതിയുടെ ഭാര്യയുടെ അറസ്റ്റ് ഉടൻ

For full experience, Download our mobile application:
Get it on Google Play

പീരുമേട് : വണ്ടി പെരിയാറ്റിൽ വീട്ടമ്മ ആത്മഹത്യചെയ്ത കേസിൽ അറസ്റ്റിലായ പ്രതിയുടെ ഭാര്യയേയും ഉടൻ അറസ്റ്റുചെയ്യുമെന്ന് പോലീസ്. വണ്ടിപ്പെരിയാർ അയ്യപ്പൻകോവിൽ സ്വദേശിയായ ശ്രീദേവിയെയാണ് സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രീദേവി ആത്മഹത്യചെയ്ത് ആറുമാസത്തിന് ശേഷമാണ് പ്രധാനപ്രതിയും അയൽവാസിയുമായ പ്രമോദ് വർഗീസ് അറസ്റ്റ‌ിലായത്. പ്രമോദിന്റെ ഭാര്യ സ്മിത വിദേശത്തായതിനാലാണ് അറസ്‌റ്റ് വൈകുന്നതെന്നാണ് പോലീസ് പറയുന്നത്. ശ്രീദേവിയുടെ ആത്മഹത്യക്കുറിപ്പ് ബാഗിൽ നിന്നും കണ്ടെത്തിയിരുന്നു. സുഹൃത്തായ പ്രമോദും ഇയാളുടെ ഭാര്യ സ്മിതയുടേയും പീഡനം മൂലമാണ് താൻ ജീവനൊടുക്കുന്നതെന്ന് ശ്രീദേവി കുറിച്ചിരുന്നു.

പ്രമോദിന്റെ പീഡനവും ശല്യവും സഹിക്കവയ്യാതെയാണ് ശ്രീദേവി മക്കൾക്കൊപ്പം പാലയിലെ വാടക വീട്ടിലേക്ക് താമസം മാറ്റിയത്. ശ്രീദേവിയുടെ ഭർത്താവ് വിദേശത്താണ്. ജൂലൈ ഒന്നാം തിയതി മക്കളെ ഡാൻസ് ക്ലാസിൽ ആക്കി ശ്രീദേവി വണ്ടിപ്പെരിയാറിലെ വീട്ടിലേക്ക് എത്തുകയായിരുന്നു. ശ്രീദേവിയുടെ അമ്മയുടെ മൊഴി ശേഖരിച്ച പോലീസ് പ്രമോദിനെതിരെ ആത്മഹത്യപ്രേരണക്കുറ്റം ചുമത്തിയെങ്കിലും അറസ്റ്റുചെയ്‌തില്ല. പ്രമോദിൻ്റെ ഭാര്യ സ്മ‌ിതയുടെ പീഡനമാണ് ശ്രീദേവിയെ മരണത്തിലേക്ക് നയിച്ചത്. സ്മിത വിദേശത്തായതിനാൽ നടപടിക്രമങ്ങൾ പൂർത്തീകിരച്ച് ഉടൻ അറസ്റ്റുചെയ്യുമെന്ന് പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി ; കൊച്ചി ന​ഗരത്തിൽ വ്യാപക...

0
കൊച്ചി: കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി. ബം​ഗ്ലാദേശ്...

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...